വെള്ളത്തിന് തീപിടിക്കുന്ന ഒരിടം

ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാണ് ജമൈക്ക. ബീച്ചുകളും, ഈന്തപ്പനകളും പർവത ശിഖരങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം ജമൈക്കയെ മനോഹരമാക്കുന്നു.ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ചഇടമാണ് ഇവിടം
പ്രകൃതിയുടെ അത്ഭുതങ്ങള്‍ ഒരുക്കിവച്ച ഇടമാണ് ഇവിടം എന്നു പറയുന്നതില്‍ അല്‍പം പോലും തെറ്റില്ല.


വിൻഡ്‌സർ മിനറൽ സ്പ്രിങ് എന്ന് പേരുള്ള കുളം മുഖ്യ ആകര്‍ഷക കേന്ദ്രം. . സെന്റ് ആൻഡ് ബേയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ കുളത്തിലെ വെള്ളത്തിന പ്രത്യേകതയുണ്ട്, തീ പിടിക്കുന്ന വെള്ളമാണ് ഇവിടെയുള്ളത് ജലത്തിലെ ഉയർന്ന അളവിലുള്ള കത്തുന്ന പ്രകൃതിവാതകങ്ങൾ ആണ് ഈ അദ്ഭുത പ്രതിഭാസത്തിനു കാരണം. ഈ കാഴ്ച നിരവധി സന്ദർശകരെ ആകർഷിക്കുന്നു.


ഓഫ് റോഡ് യാത്ര ചെയ്താണ് ഈ കുളത്തിലേക്ക് എത്തുന്നത്. ഇവിടേക്കുള്ള വഴികാട്ടാനായി നിരവധി ഗൈഡുകൾ ജമൈക്കയിലുണ്ട്.വെള്ളത്തിന്‌ മുകളിൽ തീ കത്തുന്നതും കാണാം. വെള്ളത്തിന്‌ തീ പിടിച്ച പോലെയാണ് ഈ കാഴ്ച അനുഭവപ്പെടുക.

ഈ കാഴ്ച കാണാൻ മാത്രമല്ല വെള്ളത്തിൽ ഇറങ്ങാനും സഞ്ചാരികൾക്ക് അനുവാദമുണ്ട്. ധാതുക്കളുടെ ഉയർന്ന സാന്ദ്രതയുള്ളതിനാൽ ഈ വെള്ളത്തിന് രോഗശാന്തിക്കുള്ള കഴിവുണ്ടെന്ന്ചിലരുടെ വാദം. സഞ്ചാരികൾക്ക് വേണമെങ്കിൽ ഈ വെള്ളത്തിൽ മസ്സാജ് ചെയ്യാം. ഇതിനായി ആളുകൾ വെള്ളത്തിലിറങ്ങി കിടക്കും. തടാകത്തിലെ വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് ഇവരെ ഉഴിയുകയാണ് ചെയ്യുന്നത്. ഇതിനു പ്രത്യേകം ചാർജ് നൽകണം.

അത്ഭുത കുളത്തിനടുത്ത് തന്നെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ നിരവധി കാഴ്ചകളുണ്ട്. മൂന്നര മണിക്കൂർ നീളുന്ന ഡൺസ് റിവർ ഫാൾസ് പാർട്ടി ക്രൂയിസ് യാത്രയും ശാന്തസുന്ദരമായ ബ്ലൂ ഹോൾ വെള്ളച്ചാട്ടവും പൂന്തോട്ടവും വെള്ളച്ചാട്ടവും ഒന്നുചേരുന്ന ടർട്ടിൽ റിവർ ഫാൾസുമെല്ലാം ഇവിടെ സഞ്ചാരികളുടെ മനംമയക്കുന്ന മറ്റു കാഴ്ചകളാണ്.

Leave a Reply

Your email address will not be published. Required fields are marked *