ഗംഭീരഓഫറുകളുമായി നത്തിംഗ് 2 ഫോണ്‍ ; വില്‍പ്പന ഫ്ലിപ്പ് കാര്‍ട്ടില്‍ മാത്രം

നത്തിംഗ് ഫോണ്‍ 2 11 ന് ലോഞ്ച് ചെയ്യും. ഇന്ത്യയില്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിമാത്രമാണ് ഫോണിവില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്.ഫോണിന്റെ പ്രീ ബുക്കിംഗിനായി ഫ്ലിപ്പ്കാര്‍ട്ട് പ്രാരംഭനടപടികള്‍ ആരംഭിച്ചതായാണ് വാര്‍ത്ത.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായി 50 ശതമാനം നിരക്കിൽ നത്തിംഗ് ഇയർ സ്റ്റിക്ക് വാങ്ങാനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല 8499 രൂപ വിലയുള്ള വയർലെസ് ഇയർബഡുകൾ ബുക്കിംഗ് ഓഫറുകളുടെ ഭാഗമായി 4250 രൂപയ്ക്കും ലഭ്യമാകും. കൂടാതെ നത്തിംഗ് ഫോതണ്‍ബുക്ക് ചെയ്യുവര്‍ക്കായി നിരവധി ആനുകൂല്യങ്ങളും ഫ്ലിപ്പ് കാര്‍ട്ടിലുണ്ട്.

നത്തിംഗ് ഫോൺ 2 പ്രീ-ഓർഡർ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് 2000 രൂപ മുൻകൂറായി നൽകി ഫോൺ ബുക്ക് ചെയ്യാം. ജൂലൈ 11-ന് ഫോൺ പുറത്തിറങ്ങിയാൽ, ഉപയോക്താക്കൾക്ക് ജൂലൈ 11-ന് രാത്രി ഒമ്പത് മുതൽ ജൂലൈ 20 രാത്രി 11:59 വരെയുളള സമയത്തിനുളളിൽ ബാക്കി പണം അടയ്ക്കാം. ഈ സമയം പ്രീ-ഓർഡർ ആനുകൂല്യങ്ങൾ ലഭ്യമാകും.ഈ ഹാൻഡ്‌സെറ്റിന് ഇന്ത്യയിൽ ഏകദേശം 40,000 രൂപ വില വരുമെന്നാണ് സൂചന.

ഫോണിന്‍റെ സവിശേഷതകള്‍

നത്തിംഗ് ഫോൺ 2-ന് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ ഫ്ലാഗ്ഷിപ്പ് പ്രൊസസറാണ് ഉള്ളത്. ഡ്യുവൽ 50 മെഗാപിക്‌സൽ ക്യാമറ സംവിധാനവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് നവീകരിച്ച ക്യാമറ സെൻസറും നത്തിംഗ് ഫോണ്‍ 2വില്‍ ഉള്‍പ്പെടുത്തും. കൂടാതെ, 4,700 എംഎഎച്ച് ബാറ്ററിയും 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയും ഇതിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *