വെള്ളം
ജി.കണ്ണനുണ്ണി
ജീവനിൽ പാതിയായ് ഞാനുണ്ട് നിന്നിൽ
പ്രാണൻവെടിയുന്ന നിമിഷത്തിൽ ഇറ്റിച്ചിടുന്നതും മോക്ഷമായ് എന്നെ
സോമരസത്തിൽ ജീവൻ പൊലിക്കുന്ന
സോദരനെന്റെപേർ നൽകിടുന്നു ചിലർ
വായുവും ഞാനും ചേരുന്നതല്ലോ
നീയെന്ന ജീവൻ മറന്നിടല്ലേ സ്വയം
പൈസയ്ക്കു വാങ്ങിയും വിറ്റും
കോടിവിലമതിക്കുന്ന ഒന്നാക്കി എന്നെയും
ഒഴുകിടാനുള്ള എൻവഴികൾ തടുക്കല്ലേ നീ
പ്രളയമായ് സർവനാശം ഭവിച്ചിടും