കഥമുത്തശ്ശി
ജിബി ദീപക് (അധ്യാപിക ,എഴുത്തുകാരി )
അവധിക്ക് തറവാട്ടിലെത്തിയ പേരക്കുട്ടികളോടായി മുത്തശ്ശി പറഞ്ഞു,, “വാ മക്കളെ,,, മുത്തശ്ശി ഒരു കഥ പറഞ്ഞ് തരാം.” ടി.വി കണ്ടു കൊണ്ടിരുന്ന കുട്ടികൾ മനസ്സില്ലാ മനസ്സോടെ മുത്തശ്ശിക്കരികിലെത്തി.
മുത്തശ്ശി കഥ പറയാൻ തുടങ്ങി ,” ഒരിടത്ത് ഒരിടത്ത് ഒരു മണ്ണാങ്കട്ടയും, കരിയിലയും ഉണ്ടായിരുന്നു,,, ഒരീസം രണ്ടു പേരും കൂടി കാശിക്ക് പോയി. അങ്ങനെ,,,”
” സ്റ്റോപ്പ് മുത്തശ്ശി, ഇതെന്ത് കഥ,? വിശ്വസിക്കാൻ കൊള്ളാവുന്ന വല്ല കഥയുമുണ്ടേൽ പറ,,,,” ഇളയ പേരക്കുട്ടിയാണ് ചുണ്ട് കോട്ടികോണ്ട് അത്രയും പറഞ്ഞത്. ” മുത്തശ്ശി പെട്ടെന്ന് മൗനിയായി ,കഥയൊലിച്ചു പോയ മനസ്സുമായ് തലകുനിച്ചവിടെ ഇരിപ്പുതുടർന്നു.