ദൂരകാഴ്ചകൾ
ഷാജി ഇടപ്പള്ളി
സഞ്ചരിക്കാനുള്ള ദൂരം
പിന്നിട്ടതിനേക്കാൾ
എത്രയോ കുറവാണ്…
അറിഞ്ഞതുമനുഭവിച്ചതും
പറഞ്ഞതും നേടിയതുമെല്ലാം
ഒരു കലണ്ടർ പോലെയുണ്ട്…
വിരലുകൾക്ക് വിറയലായി
കാഴ്ചക്ക് മങ്ങലും
കാലുകൾക്ക് പഴയ ശേഷിയുമില്ല….
മുന്നോട്ടുള്ള യാത്രയിലും
പ്രതീക്ഷകൾ പലതുണ്ടെങ്കിലും
ഓർമ്മകൾ പിടിതരുന്നില്ല …
കുട്ടിത്തമാണ് കൂട്ടിനിപ്പോൾ
കുട്ടികളെക്കാൾ സ്വപ്നങ്ങളും
കുട്ടികളെക്കാൾ വാശിയും…..