മലയാള സിനിമയുടെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.
മുതിർന്ന ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി(98) അന്തരിച്ചു. വാർദ്ധക്യ സഹജമായ അവശതകളെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നടന് കോവിഡ് നെഗറ്റീവായത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവു കൂടിയാണ് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ.
ന്യുമോണിയയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോൾ കോവിഡ് പൊസിറ്റീവായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഉണ്ണിക്കൃഷ്ണൻ കോവിഡിനെ അതിജീവിച്ചത്. മകന്‍ ഭവദാസന്‍ തന്നെയായിരുന്നു ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ദേശാടന’ത്തിലെ മുത്തച്ഛൻ കഥാപാത്രമായി സിനിമയിൽ സജീവമായ അദ്ദേഹം ഒരാള്‍ മാത്രം, കളിയാട്ടം, മേഘമൽഹാര്‍, കല്ല്യാണരാമൻ, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.