സേവ് ദ ഡേറ്റ് അപാരത
സേവ് ദ ഡേറ്റ് എങ്ങനെ വ്യത്യസ്ത്മാക്കാം എന്നാണ് ഇപ്പോഴത്തെ യൂത്തിന്‍റെ ആലോചന. സേവ് ദ ഡേറ്റിന്‍റെ പതിവ് ക്ലീഷേയില്‍ നിന്ന് മാറ്റി പിടിക്കുകയാണ് ഇന്ന് പലരും.
സൌരഭിന്‍റെയും ലക്ഷമിയുടെയും വിവാഹത്തിന് വെള്ളാനകളുടെ നാട്ടില്‍ എന്ന സിനിമയുടെ പവിയുടെയും രാധയുടെ പ്രണയമാണ് പ്രമേയമാക്കിയത്. പരിമിതികളില്‍ നിന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ടുള്ള ഫോട്ടോ ഷൂട്ടാണ് നടത്തിയതെന്ന് ക്യാമറമാന്‍ വ്യക്തമാക്കുന്നു.
ക്യാമറ& സംവിധാനം…
യമി വെഡിങ്‌സ്
ശരണ്യയുടെയും ജയരാജിന്‍റെയും പ്രമേയം മിഥുനം ഫിലിമിന്‍റെ രംഗമാണ്. ഉറുവശിയും ലാലേട്ടനും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ആരംഗം ഓര്‍മ്മയില്ലേ..
ഉറുവശിയെ പായക്കകത്താക്കി ചുരുട്ടി എടുത്തുകൊണ്ടുപോകുന്ന ആസീന്‍ മലയാളികളാരും മറന്നുകാണില്ല. ആ ഒരു രംഗത്തിന്‍റെ പുനര്‍ അവതരണമാണ് ഇരുവരുടെയും പ്രീ വെഡ്ഡിംഗ് ഷൂട്ടില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.ക്യാമറ chikkathoor media
ശ്യാമിന്‍റെയും ആശയും പ്രിവെഡ്ഡിംഗ് ഷൂട്ട് വ്യത്യസ്തമാണ്. പൂമുഖ വാതില്‍ ചാരുകസേരയില്‍ പത്രവായിക്കുന്ന ഗൃഹനാഥനായി ശ്യം എത്തുമ്പോള്‍ നേര്യതും മുണ്ടും ഉടുത്ത് കോലം വരച്ച് പൂമുഖത്ത് കോലം വരയ്ക്കുന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് എത്തുന്നത്.