അറിവ്

പുസ്തക താളുകളിലൊ-
ന്നെഴുതാൻ
മടിച്ചു നീയങ്ങു നിന്നല്ലതു –
നിന്നറിവിനൊരു മൂടുപട –
മാക്കിലൊരിക്കലും,
അലസമാം ശൈലിയെ
അടുപ്പിക്കുകില്ലെങ്കിൽ,
അറിവിലേക്കുള്ളൊരാ-
വാതിലടയുകയില്ലൊരിക്ക-
ലു മീ മുഖ വാടിയിൽ.
പീയുഷമാമറിവിനെ നിന-
വിനാതീതമായ് വീണ്ടെ –
ടുക്കാനാകുമെങ്കിൽ,
ചേതനയറ്റിടുമൊരു ഉല്‍പ –
ത്തിയെ വാർത്തെടുക്കാ-
നാവുമിഹലോകത്തിനായ്..

ചിഞ്ചു രാജേഷ്

Leave a Reply

Your email address will not be published. Required fields are marked *