ബട്ടൺ ബാസ്കറ്റ് ഉണ്ടാക്കാൻ നിങ്ങൾ റെഡി ആണോ?

വിവരങ്ങൾക്ക് കടപ്പാട് രോഷ്നി(ഫാഷൻ ഡിസൈനർ)

ബട്ടൻസ് നമ്മുടെ വീട്ടിൽ ഉണ്ടാകും. അത് ഉപയോഗിച്ച് മനോഹരമായ വെയ്‌സ് എങ്ങനെ ഉണ്ടാക്കാം എന്നാണ് ഞാൻ ഇവിടെ പരിചയപെടുത്താൻ പോകുന്നത്

മുകളിൽ തന്നിരിക്കുന്ന ചിത്രം കണ്ടപ്പോൾ ഏകദേശo ഒരു ഐഡിയ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ. ബലൂൺ എടുത്ത് റൗണ്ട് ഷേപ്പിൽ വീർപ്പിക്കുക . ബലൂൺ ഒരുപാട് വീർക്കാതെ ശ്രദ്ധിക്കണം. ബലൂണിന്റെ ഹാഫ് പോഷനിൽ ഫെവിക്കോൾ തേച്ചുകൊടുക്കണം.

അടുത്ത സ്റ്റെപ് എന്നത് ബട്ടൻസ് പേസ്റ്റ് ചെയ്യുക എന്നതാണ്. ബട്ടൻസ് ഓരോന്നായി ഒട്ടിച്ചു കൊടുക്കാം. ഇത് ഉണങ്ങുന്നത് വരെ വെയ്റ്റ് ചെയ്യുക. ബട്ടൻസ് നന്നായി ഉണങ്ങി എന്ന് ഉറപ്പു വരുത്തുക.വെയിലത്തു വച്ചു ഉണക്കരുത്.

പതുക്കെ ഒരു സൂചി ഉപയോഗിച്ച് ബലൂൺ പൊട്ടിച്ചു കൊടുക്കാം.ബട്ടൻസിൽ നിന്ന് ബലൂൺ അടർത്തി മാറ്റാൻ സാധിക്കും. നമ്മുടെ ബാസ്കറ്റ് റെഡി ആയി കഴിഞ്ഞു. ഒന്നുടെ അത് ഉണങ്ങാൻ അനുവദിക്കുക.

നമ്മൾ ആഗ്രഹിക്കുന്ന ഷേപ്പിൽ നമുക്ക് ബാസ്കറ്റ്ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഒറ്റ കർവ് ആയി എടുക്കാതെ ബട്ടൺ കേറ്റി ഇറക്കി പേസ്റ്റ് ചെയ്താൽ വെയ്സിന്റെ ഷേപ്പ് കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *