പഴം പ്രഥമൻ

റെസിപി: അഞ്ജലി അഭിലാഷ്

ഏത്തപ്പഴം / നേന്ത്രപ്പഴം : 3 വലിയ നല്ല പഴുത്ത പഴം എടുക്കണം

ശർക്കര : 150 ഗ്രാം

രണ്ടാം പാൽ : 3 കപ്പ്

ഒന്നാം പാൽ : 1 കപ്പ്

ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്

നെയ്യ്‌ : 4 ടേബിൾ സ്പൂണ്

ഉപ്പ് : 1 നുള്ള്

അണ്ടിപ്പരിപ്പ്,മുന്തിരി,തേങ്ങാകൊത്ത്

തയ്യാറാക്കുന്നവിധം

പഴം പുഴുങ്ങിയ ശേഷം കുറച്ചു വെള്ളം ചേർത്തു നന്നായി അരച്ചെടുക്കുക. ശർക്കര അര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചു ഉരുക്കിയ ശേഷം അരിച്ചെടുത്ത് വെക്കുക. അടിക്കട്ടി ഉള്ള പാത്രത്തിലേക്ക് 1 ടേബിൾ സ്പൂണ് നെയ്യ്‌ ചേർത്തു അണ്ടിപ്പരിപ്പും, മുന്തിരിയും തേങ്ങാ കൊത്തും വറുത്തു വെക്കുക.ബാക്കി നെയ്യ്‌ കൂടെ ചേർത്തു അരച്ചെടുത്ത പഴം ചേർത്തു നന്നായി വരട്ടുകപഴം അരച്ചെടുത്തത് ചേർത്തു കഴിഞ്ഞു നെയ്യ്‌ മുഴുവൻ ആയി അതിൽ ചേരും.. നെയ്യ്‌ തെളിഞ്ഞു വരും വരെ പഴം വരട്ടി എടുക്കണം..ശേഷം ശർക്കര ചേർത്തു വീണ്ടും തിളപ്പിച്ചു കുറുക്കി എടുക്കുകഅത് കഴിഞ്ഞു രണ്ടാം പാൽ ചേർത്തു പാകത്തിന്‌ കുറുകി വരുമ്പോൾ ഒന്നാം പാലും, ഏലയ്ക്ക പൊടി, ഉപ്പ്, വറുത്തു വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാ കൊത്തു എന്നിവ ചേർത്തു സ്റ്റൌ ഓഫ് ആക്കാം..

Leave a Reply

Your email address will not be published. Required fields are marked *