വെളുപ്പും കറുപ്പ്
കെ ഓമനക്കുട്ടൻ കാവുങ്കൽ
വെളുപ്പാർന്ന ഉടലുകൾകൾക്കുള്ളിൽ
കറുത്ത മനസ്സൊരു ക്രൗര്യത്തോടെ മുരളുന്നു
ചുമപ്പാർന്നചുണ്ടൊരു വെറുപ്പിന്റെ ഭാഷ്യം ചമയ്ക്കുന്നു
നർത്തകി ലക്ഷണമാർന്ന നടനങ്ങൾ
നര ശിരസ്സുകളിൽ താണ്ഡവമാടുന്നു
ഭരതമുനിചൊല്ലിയൊരു നാട്യശാസ്ത്രങ്ങൾഅഭിനവ മോഹിനിമാർ അഴിച്ചെറിയുന്നു
ചലിക്കുന്ന ചിലങ്കകൾ ചവിട്ടുന്ന പാദങ്ങൾ തിരയുന്നവർ നൂപുര ധ്വനിയുടെ ജാതി തേടുന്നു
അറിവ് നിറയാത്ത മനസ്സുകളിൽ
വെറുപ്പിന്റെ വചനങ്ങൾ മാറ്റൊലിയാകുമ്പോൾ
മറ്റൊരു നടരാജ മനസ്സ് മോഹിനി വേഷം പൂണ്ട മൃതം തേടുന്നു
കറുത്ത ബലികാക്കകൾഉരുണ്ടു വെളുത്ത പിണ്ഡങ്ങൾ തേടാതെ പറക്കുമ്പോൾ മോക്ഷമില്ലാതലയുന്നു
വെളുത്താത്മാക്കൾ