നിസ്സഹായത
കവിത സോഫി ജോസഫ് ഊരമന
നിസ്സഹായതയുടെ ആ ഴങ്ങളുടെ ഒറ്റ തുരുത്തിൽ പ്പെട്ടു ശ്വാസം
കിട്ടാതെ പിടയുന്ന ചില
മനുഷ്യരുണ്ട്…. സഹനത്തിന്‍റെ തീച്ചൂളയിൽ വെന്തുരു കുമ്പോളും
അവഗണന യുടെയും
പരിഹാസങ്ങളുടെയും കൂർത്ത മുൾ മുനകൾ
കൊണ്ട് ഹൃദയത്തിൽ
നിന്ന് ചോര പൊടിയുമ്പോളും
നേർത്ത പുഞ്ചിരി യാൽ
നടന്നു നീങ്ങുന്നവർ…
ജീവിതത്തിന്റെ ദുരിത
പർവതങ്ങളുടെ ഉപ്പ് കാറ്റേറ്റ് വാടി വീഴാതെ
കാലത്തിന്റെ വികൃതി കൾ ക്കും വിധി യുടെ
നേർക്കാഴ്ച്ച കൾ ക്കും
ഇടയിലുള്ള പോരാട്ടത്തിൽ ചുട്ടു
പൊള്ളുന്ന സത്യങ്ങൾക്കൊപ്പം
അതിരു കാണാത്ത
ഭൂപടത്തിന്‍റെ നിറം
മങ്ങിയ കാഴ്ച്ച കൾക്കൊപ്പം
അവസ്ഥാന്തരങ്ങളുടെ
പ്രയാണങ്ങളിൽ അ രുചിയുടെ ചായ കൂട്ടുകളിൽ തട്ടി വീഴാതെ വിറങ്ങലിച്ച പച്ച ജീവിതങ്ങളുടെ നിഴൽ
ചിത്രങ്ങൾക്കൊപ്പം
ഒറ്റച്ചിറകാൽ പറക്കുന്നവർ