കൂട്ടുകാരനെ കടിച്ചു; വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ തലകീഴായി തൂക്കിയിട്ടു

വിദ്യാര്‍ത്ഥിയെ പ്രിന്‍‍സിപ്പല്‍ കെട്ടിടത്തിന് മുകളില്‍നിന്നും തലകീഴായി തൂക്കിയിട്ടു.ഉത്തർപ്രദേശിലെ മിർസാപൂരിലെ സ്‌കൂളിലാണ് വിദ്യാർത്ഥിയെ മുകളിലെ നിലയിൽ നിന്നും പ്രിൻസിപ്പൽ തലകീഴായി തൂക്കിയത്. സംഭവത്തിന് ആസ്പദമായി പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മനോജ് വിശ്വകർമയെന്ന പ്രിൻസിപ്പളാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സോനു യാദവ് സഹപാഠിയെ കടിച്ചതുമായി ബന്ധപ്പെട്ടാണ് ഈ ശിക്ഷാ നടപടി. ക്ഷമാപണം നടത്തിയില്ലെങ്കിൽ കൈവിടുമെന്നും പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തി.

സോനുവിന്റെ കരച്ചിലും ബഹളവും കേട്ട് സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികൾ ഓടിക്കൂടുകയായിരുന്നു. തുടർന്നാണ് മനോജ് വിശ്വകർമ വിദ്യാർത്ഥിയെ താഴെയിറിക്കിയത്.അതേ സമയം, തന്റെ കുഞ്ഞിനോട് ചെയ്തത് തെറ്റാണെങ്കിലും, അത് സ്‌നേഹത്തിന്റെ പുറത്ത് ചെയ്തതാണെന്നാണ് സോനുവിന്റെ പിതാവ് രഞ്ജിത് യാദവ് പറയുന്നത്. അധ്യാപകൻ മനോജിനെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *