താള് പുളിങ്കറി
റെസിപി : പ്രീയ ആര്‍ ഷേണായ്
കിളുന്ത് പിഞ്ചു താള് /ചേമ്പിലകൾ – 15- 20 എണ്ണം
പുളി – ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ ( അമ്പഴങ്ങയാണെങ്കിൽ ഒരെണ്ണം , പുളിഞ്ചിക്കയാണെങ്കിൽ ഒരു അഞ്ചാറെണ്ണം )
വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞു മുഴുവനോടെ – 10- 12 എണ്ണം
വറ്റൽ മുളക് – 6-8
എണ്ണം കടുക് , വെളിച്ചെണ്ണ താളിക്കാൻ
തയ്യാറാക്കുന്ന വിധം
ചേമ്പിലകൾ നന്നായി കഴുകി വൃത്തിയാക്കി പിൻവശത്തെ കട്ടിയുള്ള ഞരമ്പുകൾ നീക്കം ചെയ്യുക ….എന്നിട്ട് ഇലകൾ കൈവെള്ളയിൽ മടക്കി ശേഷം പിരിച്ച്, ചുരുട്ടി, കെട്ടിടുക….ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ കടുകും വറ്റൽമുളകും താളിച്ചു വെളുത്തുള്ളി ചേർക്കാം.,..വെളുത്തുള്ളി നന്നായി ചുവന്നു വരണം ഇനി ഇതിലേക്ക് ചേമ്പിലകളും പുളിയും ഉപ്പും ചേർത്ത് താള് നന്നായി വെന്തു വരത്തക്ക വെള്ളവും ചേർക്കാം …താള് നന്നായി വെന്തു വരേണ്ടതാണ് …അപ്പൊ അതിനനുസരിച്ചുള്ള വെള്ളം ചേർക്കേണ്ടതാണ് … ഏകദേശം രണ്ടു ഗ്ലാസ്സോളം വെള്ളം ചേർക്കാം ….. താള് നന്നായി വെന്തു ഉടഞ്ഞു ഫോട്ടോയിൽ കാണുന്ന പരുവം ആയാൽ വാങ്ങി വെയ്ക്കാം ….
note : ചിലർ താൾ പ്രഷർ കുക്കറിൽ ഒരു രണ്ട് മൂന്ന് വിസിൽ വരെ വേവിച്ചു പിന്നീട് താളിച്ചത്തിലോട്ട് ചേർത്ത് പാകം ചെയ്തെടുക്കാറുണ്ട്…സമയം ലാഭയ്ക്കാമെങ്കിലും എനിക്കിഷ്ടം നേരിട്ട് ചീനച്ചട്ടിയിൽ വേവിച്ചെടുക്കുന്നതാണ് …താളിലകൾ പറിക്കുമ്പോൾ നല്ല പിഞ്ചു ഇലകൾ തന്നെ പറിക്കാൻ ശ്രദ്ധിക്കുക ..അല്ലെങ്കിൽ എത്ര പാകം ചെയ്താലും ചൊറിച്ചിൽ അനുഭവപ്പെടും ..ഇതിൽ അഞ്ചെട്ടു ചക്കകുരുക്കളും ഇടാവുന്നതാണ്. തേങ്ങ വറുത്തരച്ചും വയ്ക്കാം.