ക്ലോക്കിന്റെ സമയദോഷം (കുട്ടിക്കഥ)
ഒരിടത്തൊരിടത്ത് ഒരു കവലയിൽ ഒരു വലിയ ക്ലോക്ക് ഉണ്ടായിരുന്നു. അവൻ ദിവസവും നാട്ടുകാർക്കെല്ലാം കൃത്യസമയം കാട്ടിക്കൊടുത്തുകൊണ്ടേയിരുന്നു. ക്ളോക്കിന്റെ സഹായത്തോടെ എല്ലാവരും സമയനിഷ്൦യോടെ ജീവിച്ചുപോന്നു.
എല്ലാവരും തന്നെക്കുറിച്ച് നല്ല വാക്കുകൾ പറയുന്നത് കേട്ട് ക്ലോക്ക് അഹങ്കരിക്കാൻ തുടങ്ങി. തന്റെ മഹിമകൊണ്ടാണല്ലോ ഇവരൊക്കെ സമയത്ത് എല്ലാം ചെയ്യുന്നത് .”അതുകൊണ്ട് അൽപസമയം റെസ്റ്റ് ഓക്കെ എടുക്കാം…പതുക്കെ ഓടാം”ക്ലോക്ക് തീരുമാനിച്ചു.
ക്ലോക്ക് സമയം തെറ്റി ഓടാൻ തുടങ്ങിയതോടെ നാട്ടുകാരുടെ കാര്യങ്ങൾ എല്ലാം താളം തെറ്റി.ഒടുവിൽ നാട്ടുകാർ ഒരു തീരുമാനമെടുത്തു. മടിയൻ ക്ലോക്കിനെ എടുത്ത് മാറ്റി ഒരു പുതിയ ക്ലോക്ക് സ്ഥാപിക്കുക.അപ്പോഴാണ് ക്ലോക്കിന് തനിക്കു പറ്റിയ തെറ്റ് മനസിലായത്.
ഗുണപാഠം : അഹങ്കാരം ആപത്ത്.
ജി.കണ്ണനുണ്ണി