തർക്കം” ടൈറ്റിൽ പോസ്റ്റർ റിലീസ്.
“വൂൾഫ് ” എന്ന ചിത്രത്തിനു ശേഷം ഷാജി അസീസ് സംവിധാനം ചെയ്യുന്ന “തർക്കം” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.പി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം കൃഷ്ണ പ്രസാദ് സോമനാഥൻ എഴുതുന്നു.
മികച്ച നടനുള്ള മീഡിയ ഹബ്-ഭരത് മുരളി സ്മാരക പുരസ്കാരം വൂൾഫിലെ അഭിനയത്തിന് ഇർഷാദ് അലി അർഹനായി.ഉടൻ ചിത്രീകരണം ആരംഭിക്കുന്ന തർക്കത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
വാർത്ത പ്രചരണം-എ എസ് ദിനേശ്.