വെജിറ്റബിള്‍ നിറച്ചൊരു ഓംലറ്റ്
പാര്‍വ്വതി വര്‍ക്കല
1 ചുവപ്പ് കാപ്സികം 1 ഓറഞ്ച് കാപ്സികം 1 പച്ച കാപ്സികം 3 കുമിള് (മഷ്‌റൂം) 5 ബ്രോക്കോളി ഫ്ളോറെറ്റ്‌സ് 1 തക്കാളി 1 ഉള്ളി 5 മുട്ടയുടെ വെള്ള 5 മുട്ട 1/4 ടീസ്പൂൺ കുരുമുളക് പൊടി 1 ടീസ്പൂൺ ക്രഷ്ഡ് പേപ്പർ ഫ്ളെക്സ് 1 ടീസ്പൂൺ എണ്ണ ആവശ്യത്തിന്ന് ഉപ്പ്
തയാറാക്കുന്ന വിധം:
- എല്ലാ പച്ചക്കറികളും ചെറിയ കഷണങ്ങളായി മുറിക്കുക. മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ പച്ചക്കറികളും കിട്ടിയില്ലെങ്കിൽ, അവൈലബിൾ ആയിട്ടുള്ള പച്ചക്കറികൾ കൂടുതൽ ചേർത്ത് നിങ്ങൾക്ക് ഇത് ഉണ്ടാക്കാം.
- 5 മുട്ടയുടെ വെള്ളയും, 5 മുഴുവൻ മുട്ടയും, ആവശ്യത്തിന് ഉപ്പും ചേർത്തിട്ട് നന്നായി അടിച്ച് കൊടുക്കണം.
- ഒരു പാൻ അടുപ്പത് വെച്ച് ചൂടാക്കണം. അതിന് ശേഷം അതില്ലേക് 1 ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കണം. അതിലേക്ക് അരിഞ്ഞ പച്ചക്കറിയും, ഉപ്പും, കുരുമുളക് പൊടിയും, ക്രഷ്ഡ് പേപ്പർ ഫ്‌ളെക്‌സും ചെറുത് നന്നായി വഴറ്റി എടുക്കുക.
വഴറ്റിയതിന് ശേഷം, തീ ഓഫ് ചെയ്യുക. ഇതാണ് ഓംലറ്റിന്റെ ഫില്ലിങ്.
- ഒരു പാൻ ചൂടാക്കിയിട്ട് കുക്കിങ് സ്പ്രേയോ എണ്ണയോ ബ്രഷ് ചെയ്ത് കൊടുക്കുക. അതിലേക്ക് അടിച്ച് വെച്ചിരിക്കിന്ന മുട്ടയുടെ ഒരു 1/3 കപ്പ് എടുത്തിട്ട് പാനിലേക്ക് നന്നായി സ്പ്രെഡ് ചെയ്യണം. ചെറിയ തീയിൽ ഒരു മിനിറ്റ് കുക്ക് ചെയ്തതിന്ന് ശേഷം, തിരിച്ചിട്ടിട്ട് ഒന്ന് കുക്ക് ചെയ്യണം. എന്നിട്ട് വീടും തിരിച്ചിട്ടിട്ട് അതിലേക്ക് 3 ടേബിൾസ്പൂൺ ഫില്ലിങ് വെക്കുക. മുട്ട രണ്ട് സൈഡിൽ നിന്നും മടക്കിയിട്ട് ചൂടോടെ സെർവ് ചെയ്യാം.