ആപ്പിളിന്‍റെ പോളിഷിംഗ് ക്ലോത്തിന്‍റെ വിലയെ ട്രോളി സോഷ്യല്‍ മീഡിയ

ആപ്പിളിന്‍റെ എല്ലാ ഉത്പന്നങ്ങള്‍ക്കും വില അധികമാണ്. സോഷ്യല്‍ മീഡിയയില്‍ ആപ്പിളിനെതിരെ ട്രോളുകള്‍ നിറയുകയാണ്. അതിന് കാരണം ആപ്പിന്‍റെ പുതിയ ഉത്പന്നമാണ്.പോളിഷിംഗ് ക്ലോത്ത് ആണ് പുതിയ പ്രൊഡക്ട്. ( apple polishing cloth price )ആപ്പിളിന്റെ സിഗ്നേച്ചർ ലോഗോ പതിപ്പിച്ചിരിക്കുന്ന ഈ തുണി ഐഫോൺ, ഐമാക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നതാണ്. 1,900 രൂപയാണ് ഈ തുണിയുടെ വില. ആപ്പിൾ ഉപകരണങ്ങൾ സുരക്ഷിതമായി വൃത്തിയാക്കാൻ ഈ തുണിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പോളിഷിംഗ് ക്ലോത്തിന്റെ വിലയോടുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ട്വിറ്റർ. ആപ്പിൾ മാക്ക് ബുക്കിന്റെ വില കേട്ട് കണ്ണ് നിറയുമ്പോൾ തുടയ്ക്കാനായി തുണിയും ആപ്പിൾ പുറത്തിറക്കിയെന്നാണ് ഒരു ഉപഭോക്താവിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *