അടുക്കളത്തോട്ടത്തില്‍ പുതിനയുണ്ടോ?..തണ്ടുകള്‍ ഒടിച്ചുനട്ടും പുതിന കൃഷിചെയ്യാം

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് പുതിനകൃഷി. ഈര്‍പ്പമുള്ളതും വളക്കൂറുമുള്ള മണ്ണില്‍ പുതിനകൃഷി ചെയ്യാം. കാര്യമായ പരിചരണം ഇ ചെടിക്ക് ആവശ്യമില്ല എന്നതാണ് ഇതിന്‍റെ ഏറ്റയവും വലിയ മേന്മ. ബിരിയാണിക്കും കറികള്‍ക്കും രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല മരുന്നായും പുതിന ഉപയോഗിച്ചുവരുന്നു.


ഉദരസംബന്ധമായ ഏതു രോഗത്തിനും ഇത് നല്ലൊരു ഔഷധമാണ്. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ ഒഴിവാക്കാനും കരള്‍, വൃക്ക, മൂത്രസഞ്ചിയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവക്കും പുതിന സഹായിക്കുന്നു.


കൃഷിരീതി

വീട്ടാവശ്യത്തില്‍ ബാക്കിവരുന്ന പുതിന തണ്ട് കട്ട് ചെയ്ത് നടാവുന്നതാണ്. ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ വല്ലപ്പോഴും ചേർത്തുകൊടുക്കണം. ചെറിയ കവറുകളിലോ അല്ലെങ്കില്‍ ഗ്രോ ബാഗുകളിലോ മണ്ണും ജൈവ വളങ്ങളും മണ്ണ് നിറക്കുക. അതിലേക്കു പുതിനയുടെ തണ്ടുകള്‍ നടുക. വെള്ളം കൂടുതല്‍ ഒഴിച്ചാല്‍ തണ്ടുകൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.


ജൈവ വളങ്ങള്‍ വല്ലപ്പോഴും ചേർത്തുകൊടുക്കണം.ചെറിയ കവറുകളിലോ അല്ലെങ്കില്‍ ഗ്രോ ബാഗുകളിലോ മണ്ണും ജൈവ വളങ്ങളും മണ്ണ് നിറക്കുക. അതിലേക്കു പുതിനയുടെ തണ്ടുകള്‍ നടുക. ഗ്രോബാഗ് തണലത്തു തന്നെ സൂക്ഷിക്കണം. നാലഞ്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ മുളച്ചു തുടങ്ങും. ചെറിയ കവറുകളില്‍ നട്ട തണ്ടുകള്‍ വളര്‍ന്ന ശേഷം മണ്ണിലേക്കോ ഗ്രോബാഗുകളിലേക്കോ ചട്ടികളിലേക്കോ മാറ്റി നടാവുന്നതാണ്. ഭാഗികമായി തണലും മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *