പണിയാരം ഉള്ളി സാമ്പാര്‍

പ്രിയ ആര്‍ ഷേണായ്

ഉഴുന്ന് – 1 കപ്പ്

പച്ചരി – രണ്ടര

കപ്പ്പുഴുക്കലരി 1/2

കപ്പ്‌ഉലുവ- 1 1/2 ടീസ്പൂൺ

എല്ലാം കഴുകി ഒരുമിച്ചു 6 മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കുക…ശേഷം സാധാരണ ദോശ മാവിന് അരയ്ക്കും പോലെ ഒരുമിച്ചു അരച്ചെടുക്കാം …എന്നാൽ ശ്രദ്ധിക്കേണ്ടത് , മാവ് നല്ല കട്ടിയുള്ളതു ആയിരിക്കണം ..അതായതു ദോശമാവിൻടെ അയവിൽ ആവാൻ പാടില്ല …കൂടാതെ ചേരുവകൾ ഒരു പാടങ്ങു അരഞ്ഞു പോവാനും പാടില്ല… ഉഴുന്ന് നന്നായി അരയുകയും എന്നാൽ പച്ചരി ചെറുതായി തരുതരുപ്പായി കിടക്കുകയും വേണം … അതായതു തൊട്ടു നോക്കുമ്പോ ഒരു നേരിയ റവ പോലെ തോന്നിക്കുകേം വേണം … ഇനിയിപ്പോ ഇത്തിരി അങ്ങ് അരഞ്ഞു പോയെന്നു വെച്ച് കൊഴപ്പമൊന്നുമില്ലാട്ടോ ..എന്നാലും അതാണതിന്റെ ഒരു രീതിഇനി ഉപ്പു ചേർത്ത് 6-8 മണിക്കൂർ വരെ മാവ് പുളിപ്പിക്കാൻ വെയ്ക്കണം..രാവിലെ ഒരു ഉണ്ണിയപ്പ കാരയിൽ ഇത്തിരി എണ്ണ ഒഴിച്ച് നല്ല ചെറുതീയിൽ ചുട്ടെടുക്കാം … പിൻവശം മൊരിഞ്ഞു വന്നതിനു ശേഷം തിരിച്ചിട്ടു അല്പം സെക്കൻഡുകൾ കൂടെ ചുട്ടെടുക്കുക…. മുകൾഭാഗം കൂടുതലായി മോരിയണംന്നില്ല …ഉണ്ണിയപ്പം പോലെ എണ്ണ കോരി ഒഴിക്കുവൊന്നും വേണ്ട… ഓരോ തവണയും കുഴിയിൽ ഇത്തിരി ആയി ഒഴിച്ച് കൊടുത്താൽ മതി

ഉള്ളി സാമ്പാർ

ചുവന്നുള്ളി തൊലി കളഞ്ഞു മുഴുവനോടെ- 1/2 കിലോ

തക്കാളി – 3 എണ്ണം

തുവരപ്പരിപ്പ് – 1/4 കപ്പ്

തേങ്ങാ തിരുമ്മിയത് – 1/2

കപ്പ്മല്ലി – 1 ടേബിൾ സ്പൂൺ

കറിവേപ്പില – 2

ചുവന്നുള്ളി – മൂന്നോ നാലോ

വറ്റൽ മുളക് – 10- 12 എണ്ണം

പുളി – ഒരു ചെറിയ കഷ്ണം

ഉപ്പ്തുവരപ്പരിപ്പ് വേവിയ്ക്കുക. ചുവന്നുള്ളീം ഉപ്പും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിൽ ഒറ്റ വിസിൽ എടുക്കുക.തേങ്ങാ ,ഉള്ളി , മല്ലി , മുളക് , കറിവേപ്പില എന്നിവ അല്പം എണ്ണയൊഴിച്ചു ചെറുതീയിൽ ചുവക്കെ വറുക്കുക..തണുത്തതിന് ശേഷം പുളി ചേർത്ത് മഷി പോലെ അരയ്ക്കുക…(വെള്ളം ചേർക്കാം)ഉള്ളിയും വെന്ത പരിപ്പും യോജിപ്പിച്ചു തക്കാളിയും ചേർത്ത് തിളപ്പിക്കുക…ഇതിലേക്ക് അരപ്പ് ചേർത്ത് തിളപ്പിക്കുക…തിളച്ചു വന്നതിനു ശേഷം അല്പം മല്ലിയില അരിഞ്ഞതും ചേർത്ത് വാങ്ങി വെയ്ക്കാം…കടുക് കറിവേപ്പില വറ്റൽമുളക് എന്നിവ താളിച്ചു ചേർക്കാം ഇതേ അരപ്പിട്ടു ഉരുളക്കിഴങ്ങു , കാരറ്റ് , സവാള തക്കാളി എന്നിവ മാത്രമിട്ടും സാമ്പാർ ഉണ്ടാക്കാം

Leave a Reply

Your email address will not be published. Required fields are marked *