എയര്‍നോട്ടിക്ക് മേഖലയില്‍ ചരിത്രം കുറിച്ച് സിരീഷ; വോഗ്സിന്‍റെ കവര്‍ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഫാഷൻ മാഗസിനുകളുടെ കവർ ചിത്രങ്ങൾ നടിമാരും മോഡലുകളും മാത്രം നിറഞ്ഞു നിന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് സമൂഹത്തിന്റെ വ്യത്യസ്തമേഖലകളിൽ പ്രശസ്തിനേടിയവരൊക്കെ മാഗസിനുകളുടെ കവർപേജിൽ നിറയാറുണ്ട്. ഇപ്പോഴിതാ വോഗ് മാഗസിന്റെ പുതിയ കവർപേജും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

സിരിഷ ബാന്ദ്ല എന്ന പെൺകുട്ടിയാണ് ഇക്കുറി വോഗിന്റെ കവർചിത്രമായത്. ആന്ധ്ര സ്വദേശിയായ സിരിഷ എയറോനോട്ടിക്കൽ എൻജിനീയറാണ്. ബഹിരാകാശത്തേക്ക് പറന്ന ആറ് പേരില്‍ ഒരാണ് മുപ്പത്തിയഞ്ചുകാരിയായ സിരീഷ.


പൊതുവേ ആൺകുട്ടികളാണ് ബഹിരാകാശ പഠനം തെരഞ്ഞെടുക്കുന്നത് എന്നാൽ ഈ മേഖലയിലേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നു വരണം എന്നാണ് ആഗ്രഹമെന്നും സിരിഷ പറഞ്ഞു. പെൺകുട്ടികളെ നിറമുള്ള സ്വപ്നം കാണാൻ പഠിപ്പിക്കണമെന്നും വോഗ് മാഗസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി സിരീഷ മാറിയത്.


കല്പനചൗളയാണ് തന്റെ റോൾ മോഡൽ. കൽപ്പന മരിക്കുമ്പോൾ തനിക്ക് 15 വയസ്സായിരുന്നു. കുട്ടിക്കാലംമുതൽ ബഹിരാകാശ യാത്രികയാകുക എന്നതായിരുന്നു തന്റെ സ്വപ്നമെന്നും സിരിഷ കൂട്ടിച്ചേർത്തു.യുഎസിലെ പർഡ്യൂ സർവകലാശാലയിൽനിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ സിരിഷ ജോർജ് ടൗൺ സർവകലാശാലയിൽ നിന്ന് എംബിഎയും സ്വന്തമാക്കി. പിന്നീട് ടെക്സസിൽ എയറോ സ്പേസ് എൻജിനീയറായും കൊമേഴ്സ്യൽ സ്പേസ് ഫ്‌ളൈറ്റ് ഫെഡറേഷനിൽ സ്പേസ് പോളിസി വിദഗ്ധ യായും ജോലി ചെയ്തു.2015ലാണ് വെർജിൻ ഗലാക്റ്റിക്കിൽ ചേർന്നത്.നിരവധി പേരാണ് സിരിഷ യ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *