ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രവും താള്‍കറിയും

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ചേര്‍ത്തല ധന്വന്തരി ക്ഷേത്രത്തിന് ഈ മഹാക്ഷേത്രത്തിന്‌…ക്ഷേത്രത്തിന്‌ കിഴക്കും പടിഞ്ഞാറും വാതിലുകളുണ്ടെങ്കിലും ദർശനവശം പടിഞ്ഞാറാണ്‌..വലിയ കുളത്തിനെതിർവശത്ത്‌ ദേവീക്ഷേത്രം.

പടിഞ്ഞാറേ വാതിലിലൂടെ അകത്തുകടക്കുമ്പോൾവിശാലമായ ആനക്കൊട്ടില്‍. അതിന്റെ തൂണുകള്‍ക്കുമുണ്ട്‌ ശില്‍പ്പചാതുരി.

മഹാക്ഷേത്രങ്ങളിലെപ്പോലുള്ള ബലിക്കല്‍പ്പുര. വടക്കുവശത്ത്‌ നീളത്തില്‍ ഊട്ടുപുര.വൃത്താകാരമായ ശ്രീകോവിലിന്റെ ഭിത്തിയില്‍ ചന്തമുള്ള ചുവർചിത്രങ്ങൾ. കാലപ്പഴക്കം അതിന്റെ ശോഭയില്‍ നിഴൽപ്പാടുകള്‍ വീഴ്ത്തിയെങ്കിലും ശ്രീകൃഷ്ണാവതാരവും പാഞ്ചാലീ സ്വയംവരവുമൊക്കെ ആ ഭിത്തിയില്‍ ഇന്നും മികവോടെ നില്‍ക്കുന്നു. ആയുവേദാചാര്യനായ ഭഗവാന്റെ നില്‍ക്കുന്ന രൂപത്തിലുള്ള ശിലാപ്രതിമയ്ക്ക് രണ്ടടിയോളം പൊക്കമുണ്ട്.

ഐതീഹ്യം

പാലാഴി മഥന സമയത്ത്‌ ആയുർവേദ ശാസ്ത്ര ഉപജ്ഞാതാവായ ധന്വന്തരിമൂർത്തി പൊന്തി വന്നെന്നും ആതെ മൂര്‍ത്തി തന്നെയാണ് ഇവിടെയും പ്രിതിഷ്ട. തുലാമാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിനാളിലാണ്‌ ധന്വന്തരിമൂർത്തിയുടെ അവതാരമെന്ന്‌ ഭാഗവതം പറയുന്നുണ്ട്.

നാലമ്പലത്തിന്റെ കിഴക്ക് ഭാഗത്തായി ശിവന്റെയും പടിഞ്ഞാറ് ഭാഗത്തായി ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്‌. വടക്കുഭാഗത്ത്‌ ഭദ്രകാളി, മഞ്ഞാടി ഭഗവതിയെ കൂടാതെ ഉപദേവന്മാരായി ശാസ്താവുമുണ്ട്‌.

താള്‍കറി

ഔഷധവഴിപാടുകളിൽ ഏറ്റവും പുരാതനവും ഏറെ പ്രശസ്തവുമയിട്ടുള്ളത് താൾക്കറിയാണ്. തൊട്ടാൽ ചൊറിയുന്ന കാട്ടുച്ചേമ്പിന്റെ താ‍ൾ കഴുകിയരിഞ്ഞ്, മല്ലിയും മുളകും വറുത്ത്പൊടിച്ചുചേർത്ത് ക്ഷേത്രഊട്ടുപുരയുടെ അടുക്കളയി തയ്യാറാക്കുന്ന താൾക്കറി ഉദരരോഗനിവാരണത്തിന് ഉത്തമമാണ്.

താൾക്കറി തയ്യാറാക്കുന്നത് പ്രദേശത്തെ പാചക വിദഗ്ദ്ധരാണ്.വൈഷണവാംശമായ ധന്വന്തരീമൂർത്തിക്ക്, ഭക്തർ നടത്തുന്ന നമസ്കാര വഴിപാടിനോടൊപ്പമാണ് താൾക്കറി വിതരണം ചെയ്യുന്നത്. കർക്കടകം, തുലാം, കുംഭം മാസങ്ങളിലെ കറുത്തവാവി(അമാ‍വാസി)ന് മാത്രമാണ് താൾക്കറി വിതരണമുള്ളത്. ഈ ദിവസങ്ങളിൽ ദേശദേശന്തരങ്ങളിൽ നിന്നായി ഭക്തസഹസ്രങ്ങൾ ഇവിടെയെത്തും.

photo courtesy: Jayakrishnan Maruthorvattom

Leave a Reply

Your email address will not be published. Required fields are marked *