ഉലുവാക്കഞ്ഞി

ഉലുവാക്കഞ്ഞി പല തരത്തിലും ഉണ്ടാക്കാം. ഇതിനു പ്രധാന ചേരുവകള്‍ കുതിര്‍ത്ത ഉലുവ, അല്ലെങ്കില്‍ കുതിര്‍ത്തു മുളപ്പിച്ച ഉലുവ, പൊടിയരി എന്നിവയാണ്. ഇതിനൊപ്പം ജീരകം, ചുക്ക്, അയമോദകം, കുരുമുളക്, തേങ്ങ എന്നിവയും ചേര്‍ക്കാം.


ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തിയോ മുളപ്പിച്ചോ അരച്ചെടുക്കുക. വല്ലാതെ അരയ്‌ക്കേണ്ട കാര്യമില്ല. പൊടിയരി ഒഴികെ ബാക്കിയുള്ള ചേരുവകള്‍ അരച്ചെടുക്കുക. പൊടിയരി വേവിച്ച്‌ ഇതില്‍ അരച്ച ഉലുവയും ബാക്കി അരപ്പും ചേര്‍ത്തിളക്കി വേവിച്ച്‌ വാങ്ങി ചൂടോടെ ലേശം ഉപ്പു ചേര്‍ത്തു കഴിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

Leave a Reply

Your email address will not be published. Required fields are marked *