ദീക്ഷ

പറഞ്ഞു ഞാൻ
കുറിയുണ്ടെന്ന്
കൊന്തയുണ്ടെന്ന്
നെറ്റിയിൽ തഴമ്പേറെഉണ്ടെന്ന്
മതമില്ലാത്ത
കൊറോണ ചിരിച്ചു
പറഞ്ഞു ഞാൻ
പാപങ്ങളില്ലെന്ന്
ബന്ധങ്ങളുണ്ടെന്ന്
കടമകൾ ഏറെ ഉണ്ടെന്ന്
മനസ്സില്ലാത്ത
കൊറോണ ചിരിച്ചു
പറഞ്ഞു ഞാൻ
മനുഷ്യനാണെന്ന്
മണ്ണിൻ അവകാശിയാണെന്ന്
മരുന്നുകൾ
ഏറെ ഉണ്ടെന്ന്
മുഖമില്ലാത്ത
കൊറോണ ചിരിച്ചു,
പറഞ്ഞു; കടമകൾ
ഏറെ ഉണ്ടെനിയ്ക്കും
എന്നാൽ
മണ്ണിനവകാശികൾ
ഉണ്ടനേകം എന്നൊ-
ന്നോർമ്മ പ്പെടുത്താൻ മാത്രം, മടങ്ങാം…
മരണമാണെങ്കിലും ദൗത്യം

ബിന്ദുദാസ്

Leave a Reply

Your email address will not be published. Required fields are marked *