പട്ടം
ഉയർന്നുപാറി പറക്കണം
മനസ്സിൻ ബലത്താൽ
ഒരുനൂൽപാലത്തിലെ
സുന്ദര ബന്ധുര യാത്രയിൽ
മാലോകരെ ആനന്ദത്തിൽ
ആറാടിക്കണം കുളിർകാഴ്ചയാൽ
തലകുത്തി വീഴാൻതുടങ്ങുമ്പോൾ
ആസ്വദിക്കും ചിലർ
അതും അതിജീവിക്കും
മനസ്സിൻബലത്താൽ ജീവിതപട്ടം
ഒടുവിൽ ആകാശം തൊടുമ്പോൾ
ചെവിയും വാലും വീശി ആറാടും
കൈയടികളോടെ ആരവത്തോടെ
സ്വീകരിക്കും മുകളിലേക്ക് നോക്കി അവർ
-കണ്ണനുണ്ണി