ഭൂമിയിലെ നന്മ മരo


ഇന്നു ഞാൻ നാളെ നീ എന്നറിഞ്ഞിട്ടു മീ യെന്നെ നീയെന്തെപരിചരിച്ചു

എന്നിലെ പീഢയെ പൂ പോലെ നുള്ളി നീ
എന്നും എനിക്കൊരു താങ്ങലായി ……
ദിനവും നിമിഷവും പുത്തൻ പുലരി പോല്‍
ദീനത കത്തി പകർന്നിടുന്നൂ ….
സർവ്വരും സർവ്വതു മെല്ലെയകന്നപ്പോ
നിസ്വാർത്ഥ സേവന സൗകുമാര്യത്തോടു
സാരഥീ നീയെന്നുമെൻ ചാരെയായ്
നീറി നീറീടുന്ന നെഞ്ചകതൊട്ടിലിൽ
നൈർമണ്യമേറുന്ന കനിവിന്‍റെയാർദ്രമാം
സ്പർശനം മേകി നീ വിസ്മയിപ്പിച്ചെന്നെ
അലിവിന്റെ അനുഭൂതി നിന്നിലുള്ളപ്പൊഴീ
ആധിവ്യാധിയോ അങ്ങകലെയായി
ആതുര സേവനം ആടയലങ്കാരമായ്
നിന്നിലൂടെ ഞാൻ കണ്ടറിഞ്ഞു
മാതാപിതാ ഗുരു ദൈവമെന്നാകിലോ
ആർദ്രയാം നീ അതിൻ മേലിൽ തന്നെ
വാക്കുകൾക്കാവില്ല നിന്നെ പുകഴ്ത്തുവാൻ
ഉജ്ജ്വലേ നീയെൻ തീജ്വാല തന്നെ.
ആയുരാരോഗ്യമായ് നീയും വളരണം
ആയിരo ജന്മങ്ങൾക്ക് ശാന്തിയേക്കാൻ

ആശ അപ്പച്ചന്‍

Leave a Reply

Your email address will not be published. Required fields are marked *