” 99 ക്രെെ ഡയറി “സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ സംവിധാന സഹായിയായിരുന്ന സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന” 99 ക്രെെം ഡയറി “എന്ന ചിത്രത്തിന്റെ ടീസ്സര്‍ റിലീസ്സായി.


2015-ല്‍ റിലീസായ നൂല്‍പ്പാലം “എന്ന ചിത്രത്തിനു ശേഷം
സിന്റോ സണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രെെം ത്രില്ലര്‍ ചിത്രത്തില്‍ ശ്രീജിത്ത് രവി,വിപിന്‍ മംഗലശ്ശേരി,ഗായത്രി സുരേഷ്,ഫര്‍സാന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നു.


രാജമല എന്ന കുടിയേറ്റ പ്രദേശത്ത് 1999-ല്‍ നടന്ന നക്സല്‍ ആക്രമണവും തുടര്‍ന്നുണ്ടായ കൊലപാതങ്ങളുടെയും പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോ മറ്റൊരു കേസ്സ് അന്വേഷണത്തിനായി എത്തുന്ന പോലീസ്സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് 99 ക്രെെം ഡയറിയില്‍ സിന്റോ സണ്ണി ദൃശ്യവല്‍ക്കരിക്കുന്നത്.


ജിബു ജേക്കബ് എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നക്സല്‍ ലൂയിയായി ശ്രീജിത്ത് രവിയും പോലീസ് ഓഫീസ്സര്‍ രവി പ്രസാദായി വിപിന്‍ മംഗലശ്ശേരിയും അഭിനയിക്കുന്നു.


പോലീസ് കമ്മീഷണറായി ഗായത്രിയും രേവതി നായിക എന്ന കഥാപാത്രത്തെ ഫര്‍സാനയും അവതരിപ്പിക്കുന്നു.
പയസ്,പ്രമോദ് പടിയത്ത്,ദ്രുവ് നാരായണന്‍,ഷിബു ലാസര്‍,സുമ ദേവീ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പകയും പ്രതികാരവും ഇന്‍വെസ്റ്റിഗേഷനും മാത്രമല്ല പൂര്‍ണ്ണമായും കാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ട്രാവല്‍ മൂവിയെണെന്ന് പറയാവുന്നതാണ്.പോലീസ്സിന്റെ അന്വേഷണം,നക്സല്‍ കാലഘട്ടം,കൊല്ലപ്പെടാനുള്ള അവസാന കണ്ണിയായ ചെറുപ്പക്കാനും ഗ്രാമത്തിലെ പെണ്‍ക്കുട്ടിയുമായുള്ള പ്രണയമൊക്കെ ഉ ചിത്രത്തിന്റെ പ്രത്യേകതകളാണ്.


പൂര്‍ണ്ണമായും കാേവിഡ് കാലത്ത് സര്‍ക്കാര്‍ അനുവദിച്ച എല്ലാ മാനദണ്ധങ്ങളും പാലിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുജീബ് ജുജൂസ് നിര്‍വ്വഹിക്കുന്നു.

സംഗീതം-അരുണ്‍ കുമാരന്‍,എഡിറ്റര്‍-വികാസ് അല്‍ഫോന്‍സ്,കല-രാഹുല്‍ ആന്റ് ഉല്ലാസ്,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം-മൃദു മുരളി,സ്റ്റില്‍സ്-അമല്‍ സുരേഷ്,പരസ്യക്കല-റോസ് മേരി ലില്ലു,സഹ സംവിധാനം-ബിനു മാധവ്,ശരണ്‍ രാജ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഫിബിന്‍ അങ്കമാലി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *