ബ്രെഡ് ഊത്തപ്പം
അവശ്യസാധനങ്ങള്‍
സ്ലൈസ് ബ്രെഡ് 6
റവ 4 ടീസ്പൂൺ
മൈദ 1 ടീസ്പൂൺ
തൈര് 2 ടീസ്പൂൺ
നന്നായി അരിഞ്ഞ ഉള്ളി 1 ബൌള്‍
തക്കാളിയും കാപ്സിക്കവും (ചെറുതായി അരിഞ്ഞത്)
ചെറുതായി അരിഞ്ഞ മല്ലിയിലയും പച്ചമുളകും
പാചക എണ്ണ 2 ടീസ്പൂൺ
ഉപ്പ് രുചി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ബ്രെഡിന്റെ അരികുകൾ കത്തി ഉപയോഗിച്ച് മുറിച്ച് വേർതിരിക്കുക. ഒരു വലിയ പാത്രത്തിൽ ബ്രെഡ്, മൈദ, റവ, ഉപ്പ്, തൈര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മാവ് തയ്യാറാക്കുക. ഇതിലേക്കു ബാക്കി ചേരുവകൾ ചേർത്തിളക്കുക. ഈ മാവ് വളരെ കട്ടിയുള്ളതോ വളരെ നേർത്തതോ ആകാതെ ശ്രദ്ധിക്കുക .നോൺ സ്റ്റിക് പാനിൽ റിഫൈൻഡ് ഓയിൽ പുരട്ടി മാവ് നന്നായി പരത്തുക. ഇനി ഇരുവശത്തുനിന്നും ചുട്ടെടുക്കണം. ചട്ണി അല്ലെങ്കിൽ സോസ് ഉപയോഗിച്ച് ഇത് ചൂടോടെ വിളമ്പുക.