ഗാര്‍ലിക്ക് റൈസ്

പ്രീയ ആര്‍ ഷേണായ്

വിശപ്പുണ്ട്, എന്നാലും കറിയുണ്ടാക്കാൻ വയ്യ !! ഈ അവസ്ഥയിൽ കടന്നു പോവേണ്ടി വരാറുള്ള എല്ലാർക്കും വേണ്ടി ഒരു സിംപ്ലൻ ന്നാൽ കിടിലൻ rice item garlic rice

ബിരിയാണി അരി കൊണ്ടുള്ളതോ, സാദാ പച്ചരി ചോറോ, പുഴുക്കലരി ചോറോ ഏതുമാവാം..

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി അല്ലികൾ മുഴുവനോടെ ചതച്ചത് ചേർക്കുക…. ഒരു രണ്ടു കപ്പ്‌ ചോറിനു ഏകദേശം 6-8 അല്ലികൾ വരെയാവാം….. വെളുത്തുള്ളി ചെറുതീയിൽ ചുവക്കെ വറുത്തു…അടുപ്പിൽ നിന്നും മാറ്റി മുളകുപൊടി ചേർക്കുക… ഏതാനും സെക്കൻഡുകൾ മാത്രം വറുത്തു, ഇതിലേക്ക് ചോറ് ചേർത്ത് പതുക്കെ ഇളക്കുക… വീണ്ടും അടുപ്പിലേക്ക് മാറ്റി ഉപ്പും ചേർത്ത് അഞ്ചു മിനിറ്റുകളോളം ചൂടാക്കുക…… ഏതെങ്കിലും റൈത്ത കൂടെ വെച്ച് വിളമ്പാം….

Note (ഞാൻ കശ്മീരി മുളകുപൊടി ആണ് ചേർത്തത്… മുളകുപൊടി കരിഞ്ഞു പോവരുത്…)

Leave a Reply

Your email address will not be published. Required fields are marked *