പെണ്ണുങ്ങളേ… ഫ്രഞ്ച് നോട്ട് ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കുന്നോ??..
മേക്കപ്പിട്ട് കഴിഞ്ഞാല്‍ പതിവ് ഹെയര്‍ സ്റ്റൈലില്‍ അണിഞ്ഞൊരുങ്ങി പുറത്തേക്ക് പോകും. എന്നുും എപ്പോഴും ഒരേ ഹെയര്‍സ്റ്റൈലില്‍ നിന്നും വിട്ടു പിടിക്കൂ..
ഫ്രഞ്ച് നോട്ട്
ഹെയർ ബ്രഷ് ഉപയോഗിച്ച് മുടി ചീകുക. അതിനുശേഷം മുടിയിൽ ഹെയർ സ്പ്രേ ചെയ്യുക. മുന്നിലുള്ള മുടിയെ വലതു വശത്തുകൂടി ചെവി വരെയുള്ള ഭാഗമായി തിരിക്കുക. മുന്നിലുള്ള മുടി ചീകി ഒരു വശത്തായി വകുത്തെടുത്ത് ഓരോ ഭാഗമായി എടുത്ത് കെട്ടിട്ടു പോകുക. എല്ലാ കെട്ടിലും ഹെയർ സ്പ്രേ ചെയ്യണം.
ഇപ്രകാരം ചെറിയ ചെറിയ കുറേ ഭാഗങ്ങളെടുക്കാം. മൂന്നാമത്തെ ഭാഗത്തെ ആദ്യത്തെ ഭാഗവുമായി ചേർത്ത് കെട്ടുക. അതിനു ശേഷം മുടിയിൽ റബ്ബർ ബാൻഡിടാം. ഇപ്രകാരം ഇടതുവശത്തും ഹെയർ സ്റ്റൈലിംഗ് ചെയ്യാം. ഒടുവിൽ പുറകു വശത്തുള്ള മുടിയും നടുക്കു വെച്ച് പകുത്ത് മേൽ വിവരിച്ചതുപോലെ ഇടതുവശത്തും ചെയ്യുക. അവശേഷിച്ച മുടിയിഴകൾ ഒന്നിച്ചെടുത്ത് കെട്ടാം.