മുഖക്കുരു നീങ്ങി ചർമം തിളങ്ങാൻ മഞ്ഞളും കറ്റാർവാഴയും ചേർത്ത ഫേസ് പാക്കുകൾ

മഞ്ഞളും (Turmeric) കറ്റാർവാഴയും (Aloe Vera) ചർമ (Skin)ത്തിന് വളരെ പ്രയോജനകരമായ രണ്ട് പ്രകൃതിദത്ത ഔഷധപദാർഥങ്ങളാണ്. ഇവ നമ്മൾ പല ചർമപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയായി ഉപയോഗിക്കാറുമുണ്ട്. എന്നാൽ മഞ്ഞളും കറ്റാർവാഴയും ഒരുമിച്ച് ചേർത്ത് എപ്പോഴെങ്കിലും നിങ്ങൾ ചർമത്തിൽ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?
മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിനും, ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും മുഖത്തിന് തിളക്കം നൽകുന്നതിനും തുടങ്ങി വിവിധ ഗുണങ്ങളാണ് ഇവ രണ്ടിലും അടങ്ങിയിട്ടുള്ളത്.
ചർമത്തിലെ ജലാംശം നിലനിർത്താനും അതിനെ പുതുമയോടെ സംരക്ഷിക്കുന്നതിനും മഞ്ഞൾ ഗുണപ്രദമാകുമ്പോൾ, ചർമപ്രശ്നങ്ങളെ ഒഴിവാക്കി മുഖം തിളങ്ങുന്നതിനും ആകർഷകവുമാക്കാൻ കറ്റാർവാഴ സഹായിക്കുന്നു.

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ, അര ടീസ്പൂൺ തേൻ എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. കുറച്ച് നേരം കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് ചർമം നന്നായി വൃത്തിയാക്കുക. എണ്ണമയമുള്ള ചർമമുള്ളവരാണെങ്കിൽ തേനിന് പകരം തൈര് ഉപയോഗിക്കാനും ശ്രദ്ധിക്കുക.



ഒരു തക്കാളിയും കാൽ ടീസ്പൂണ് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ചന്ദനപ്പൊടിയും യോജിപ്പിച്ച് ഫേസ് പാക്ക് തയ്യാറാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടുക. ഏകദേശം 15 മിനിറ്റ് നേരം വക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.

കറ്റാർ വാഴ-മഞ്ഞൾ ഫേസ് പാക്ക് ഉണ്ടാക്കാനാി, ഒരു ചെറിയ സ്പൂണിൽ മഞ്ഞൾ, ഒരു സ്പൂണിൽ മുൾട്ടാണി മിട്ടി, ഒരു സ്പൂണിൽ തൈര്, അര സ്പൂണിൽ കറ്റാർ വാഴ ജെൽ എന്നിവ എടുക്കുക. ഇവയെല്ലാം ഒരു പാത്രത്തിൽ എടുത്ത് നന്നായി ഇളക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് വക്കുക. ഇതിനുശേഷം വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.



ഫേസ് പാക്കിൽ മഞ്ഞൾ വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാരണം, ഇങ്ങനെ ചെയ്താൽ മുഖത്തിന് യാതൊരു തരത്തിലുള്ള ദോഷവും ഉണ്ടാകില്ല. കൂടാതെ, ഏതെങ്കിലും പാക്ക് മുഖത്ത് പ്രയോഗിക്കുന്നതിന് മുൻപ്, അതിന്റെ പാച്ച് ടെസ്റ്റ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *