“കല്ലുവാഴയും ഞാവല്‍ പഴവും” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.

പുതുമുഖങ്ങളായ റോബിന്‍ സ്റ്റീഫന്‍,വിസ്മയ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” കല്ലുവാഴയും ഞാവല്‍ പഴവും ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരായ സിബി മലയിൽ,
ശങ്കർ,സോഹൻ ലാൽ,പ്രദീപ് പള്ളുരുത്തി,എ കെ വിജുബാൽ,
അൻവർ,വേണു ചേലക്കോട്,മുഹമ്മദ് ഷഫീഖ്,ജൂവൽ മേരി,സുനു ലക്ഷ്മി,ടിന ജെയ്സൺ തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മഠത്തില്‍ ഫിലിംസിന്റെ ബാനറില്‍ റഷീദ് മഠത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ തന്നെയായ ബിബിന്‍ ബാബു,സന്ദീപ് രവി,മിഥുന്‍ മോഹന്‍,ജസ്റ്റിന്‍ കുര്യന്‍,സുരേഷ് സുല്‍ത്താന്‍ ബത്തേരി,സഞ്ജയ്,റഷീദ് പിണറായി,രാജന്‍ഏലപീടിക,അശോകന്‍,ഉപേന്ദ്ര നവരസ,റെനില്‍,
ഭാഗ്യലക്ഷ്മി തുടങ്ങിയവരോടൊപ്പം സംവിധായകന്‍ ദിലീപ് തോമസ്സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നജീം എസ് എ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രമേശ് പുല്ലാപ്പള്ളി എഴുതിയ വരികള്‍ക്ക് ശ്രേയ അജിത്ത്,അജിത്ത് സുകുമാരന്‍ എന്നിവര്‍ സംഗീതം പകരുന്നു.ആലാപനം-അജിത് സുകുമാരന്‍,അജയ് സത്യന്‍,ശോഭ ശിവാനി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് താന്നിക്കല്‍,കല-സുരേഷ്,മേക്കപ്പ്-രാജൂകട്ടപ്പന,വസ്ത്രാലങ്കാരം-നീനു,എഡിറ്റര്‍-പീറ്റര്‍ സാജന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ സാമുവല്‍,നൃത്തം-മിഥുന്‍ നത്താലി,പ്രൊജക്റ്റ് ഡിസെെര്‍-അശോകന്‍ പിണറായി,ലോക്കേഷന്‍-കുശാല്‍ നഗര്‍,വിരാജ് പേട്ട,കൂര്‍ഗ്ഗ്,വയനാട്.
വാര്‍ത്ത പ്രചരണം-
എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *