തലമുടിക്ക് പകരം സ്വര്‍ണചെയിന്‍ തുന്നിചേര്‍ത്ത് മെക്സിക്കന്‍ റാപ്പര്‍
വൈറലാകാനും ഫോളോവേഴ്സിനെ കൂട്ടാനും എന്തും കാണിക്കാന്‍ മടിയില്ലാത്തവരാണ് ഇന്നത്തെ യുത്തന്മാന്‍.
തലമുടിക്ക് പകരം സ്വര്‍ണച്ചെയിനുകള്‍ തലയോട്ടിയില്‍ തുന്നിച്ചേര്‍ത്താണ് മെക്‌സിക്കന്‍ റാപ്പര്‍ വ്യത്യസ്തനായത് . 23കാരനായ ഡാന്‍ സുര്‍ തന്നെയാണ് ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.ഇത് ആരും തന്നെ അനുകരിക്കരുതെന്നും ഡാന്‍ പറയുന്നു.
ഏപ്രിലിലാണ് ശരീരത്തില്‍ മാറ്റം വരുത്താനായി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തലയോട്ടിയില്‍ സ്വര്‍ണ ചെയിനുകള്‍ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നത്.തലയില്‍ സ്വര്‍ണച്ചെയിനുകള്‍ പതിപ്പിച്ചതിന് പിന്നാലെ പല്ലുകളും സ്വര്‍ണമാക്കി മാറ്റിയിട്ടുണ്ട്. ഡാനിന്റെ മാറ്റം അദ്ദേഹത്തിന്റെ ടിക ടോകിലും ഇന്‍സ്റ്റാഗ്രാമിലും വലിയി മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ടിക് ടോക്കില്‍ 12,000ല്‍ നിന്ന് 1.9 ദശലക്ഷം ഫോളോവേഴ്‌സ് വര്‍ധിച്ചിട്ടുണ്ട. ഇന്‍സ്റ്റാഗ്രാമിലും പതിനായിരത്തിന് മേലെ വര്‍ധനവുണ്ടായിട്ടുണ്ട്.