മോട്ടോ E40 9,499 രൂപ.. ഫീച്ചറുകളെകുറിച്ചറിയാം

മോട്ടോറോള ഇന്ത്യയിലെ സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് മോട്ടോ E40 അവതരിപ്പിച്ചു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് മോട്ടോറോള.48-മെഗാപിക്‌സൽ പ്രധാന കാമറ, 5,000 എംഎഎച്ച് ബാറ്ററി, പുറകിൽ ഫിംഗർപ്രിന്റ് സെൻസർ എന്നിവ ആകർഷണമായ മോട്ടോ E40, 4 ജിബി റാമും 64 ജിബി ഇന്റെർണൽ സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് വിപണിയിലെത്തിയിരിക്കുന്നത്.


9,499 രൂപയാണ് മോട്ടോ E40യുടെ വില. കാർബൺ ഗ്രേ, പിങ്ക് ക്ലേ നിറങ്ങളിൽ ലഭ്യമായ പുത്തൻ മോട്ടോറോള ഫോണിന്റെ വില്പന ഈ മാസം 17-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.
എഫ്/1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ E40യിൽ. പോർട്രെയിറ്റ് മോഡ്, പനോരമ, ഫേസ് ബ്യൂട്ടി, എച്ച്ഡിആർ നൈറ്റ് വിഷൻ, മാക്രോ വിഷൻ, പ്രോ മോഡ് എന്നീ ഫീച്ചറുകളെ ഈ കാമറ പിന്തുണയ്ക്കുന്നു.


ആൻഡ്രോയിഡ് 11ലാണ് മോട്ടോ E40 പ്രവർത്തിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് മാക്സ് വിഷൻ HD+ (720×1,600 പിക്സൽ) IPS ഡിസ്പ്ലേ പുത്തൻ മോട്ടോറോള ഹാൻഡ്സെറ്റിന്. 4 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂണിസോക് ടി 700 ഒക്ടാകോർ പ്രോസസറാണ് ഹാൻഡ്സെറ്റിന് കരുത്ത് പകരുന്നത്. 64 ജിബി വരെയുള്ള ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ വർദ്ധിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *