നിങ്ങള്‍ക്കും പ്രകാശനോടൊപ്പം പറക്കാം

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “പ്രകാശൻ പറക്കട്ടെ”. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ നായികയെയും പിന്നെ നാട്ടുകാരെയും വീട്ടുകാരെയും കൂട്ടുകാരെയും വേണം.


ധ്യാൻ ശ്രീനിവാസൻ കഥ തിരക്കഥ സംഭാഷണം എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- സിങ്ക് സിനിമ, കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ, വാർത്താപ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *