പശുക്കൾക്ക് ചോക്ലേറ്റ് നൽകിയാൽ പാൽ വർദ്ധിക്കുമെന്ന് പഠന റിപ്പോർട്ട്
പശുക്കൾക്ക് സാധാരണ കൊടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ പുല്ല്, കാടി എന്നിവ ആണ്. ഇപ്പോഴിതാ ചോക്ലേറ്റ് ഭക്ഷണ പദാർത്ഥത്തിൽഉൾപ്പെടുത്താമെന്ന് പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് വെറ്റിനറി സർവകലാശാല. മധ്യപ്രദേശിലെ ജബല്പൂരിൽ പ്രവർത്തിക്കുന്ന നാനാജി ദേശ്മുഖ് വെറ്ററിനറി സർവ്വകലാശാലയുടെ പഠനത്തിലൂടെ ആണ് ഈ അറിവ് പുറത്തു വന്നത്. ചോക്ലേറ്റ് കൊടുത്താൽ പശുക്കളുടെ പാൽ ഉൽപ്പാദനം വർദ്ധിക്കുമത്രേ.
പരീക്ഷണത്തിനായി ധാതുക്കളും വിറ്റാമിനുകളും ഉൾപ്പെടുത്തിയ ഒരു ചോക്ലേറ്റ് ആണ് ഇവർ തയ്യാറാക്കിയത്. ഇത് പശുക്കളുടെ പ്രത്യുൽപ്പാദന ശേഷിയും കൂട്ടും. പുല്ല് ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഈ രീതി അവലംബിക്കാവുന്നത് ആണ് എന്ന് ഈ വെറ്റിനറി സർവകലാശാലയുടെ വൈസ് ചാൻസലർ എസ് പി തിവാരി പറഞ്ഞു. മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് ഈ കാര്യം കർഷകരിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശുവിന് നൽകാറുള്ള കാലിത്തീറ്റയിൽ അടങ്ങിയിരിക്കു ശർക്കരപ്പാവ്, ചുണ്ണാമ്പ്, ഉപ്പ് എന്നിവ ഉപയോഗിച്ച് ആണ് ഈ ചോക്ലേറ്റും നിർമ്മിച്ചിരിക്കുന്നത്.