ഇങ്ങനേയും ഒരു ഒപ്പ്… മുള്ളന്‍ പന്നിയോ അതോ മയിലോ എന്ന് സോഷ്യല്‍മീഡിയ

ഒപ്പ് വ്യത്യസ്തമായിക്കണം എന്ന ചിന്തയോടെ നിരവധിപേര്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. അത്തരത്തില്‍ ഒരു ഒപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിക്കുന്നത്.


ഈ വൈറല് ഒപ്പ് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ രജിസ്ട്രാറുടേതെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.2022 മാര്‍ച്ച് നാലിനാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേര്‍ ചിത്രത്തിനു താഴെ അടിക്കുറിപ്പുമായി എത്തിക്കഴിഞ്ഞു. ചിലരാകട്ടെ ഒപ്പ് കണ്ടിട്ട് മയിലിനോടും മുള്ളന്‍ പന്നിയോടും ഉപമിച്ചിരിക്കുന്നു.


ചില ‘കലാകാരന്മാര്‍’ തങ്ങളുടെ കഴിവ് ഈ ഒപ്പില്‍ കാണിക്കാനും ശ്രമിച്ചു. ഒപ്പിന് മുഖവും കാലുകളും നല്‍കി നിറം കൊടുത്താണ് ഇവര്‍ ഇതിന് രൂപം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *