കൃത്രിമ കണ്‍പീലികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിടർന്നതും ഇടതൂർന്നതുമായ കൺപീലികൾ എളുപ്പത്തിൽ ലഭിക്കാൻ ഇന്ന് മാർഗ്ഗങ്ങളേറെയുണ്ട്. പീലികൾ കൃത്രിമമായി (False Eyelashes) വെച്ച് പിടിപ്പിക്കാം. ഇത് കണ്ണുകൾക്കും പീലികൾക്കും കൂടുതൽ ഭംഗി നൽകും.

കൺപീലികൾ വെച്ച് പിടിപ്പിക്കുമ്പോൾ അതിൽ കൃത്രിമത്വം തോന്നാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്രിമ കൺപീലികൾ മുഖത്തിനും കണ്ണുകൾക്കും അനുയോജ്യമായിരിക്കണം. വളരെ വലിപ്പം കൂടിയ കൺപീലികൾ വാങ്ങുന്നത് ഒഴിവാക്കുക.

  • ആദ്യം തന്നെ കൺതടങ്ങളിൽ ഇളം നിറത്തിലുള്ള ഐ ഷാഡോ പുരട്ടാം.
  • കൃത്രിമ കൺപീലിയിൽ ഗ്ലൂ തേച്ച ശേഷം കൺപോളയുടെ അകത്തെ മൂലയിൽ നിന്നും പീലിത്തടത്തോട് ചേർത്ത് ഒട്ടിക്കുക. പീലി ഒട്ടിച്ച ശേഷം ഗ്ലൂ ഉണങ്ങാൻ കാത്തിരിക്കുക.
  • കൃത്രിമ പീലികൾ അവസാനിക്കുന്ന കൺതടത്തിന്റെ മൂലകളിൽ അസ്വാഭാവികത തോന്നാതിരിക്കാൻ ഒരു കറുത്ത ഐലൈനർ ഉപയോഗിച്ച് എഴുതുക.
  • കൃത്രിമ കൺപീലികൾ പിടിപ്പിച്ച ശേഷം ഭംഗി നൽകാൻ ഐലാഷ് കേളര്‍ ഉപയോഗിക്കുന്നതാണ് അടുത്ത പടി. കൃത്രിമ പീലികൾ ഒട്ടിച്ചതിനോട് ചേർത്ത കേളര്‍ പിടിപ്പിച്ച ശേഷം പത്ത് മുതൽ പതിനഞ്ച് സെക്കൻഡുകൾ വരെ അമർത്തിപ്പിടിക്കുക.
  • ഏറ്റവും ഒടുവിൽ മസ്കാര ഉപയോഗിച്ച് പീലികൾക്ക് കൂടുതൽ കറുപ്പ് നിറം നൽകാം.

Leave a Reply

Your email address will not be published. Required fields are marked *