ചുവന്ന് തുടുത്ത അധരങ്ങള്‍ക്ക്

നല്ല ചുവന്നു തുടുത്ത ചുണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. ലിപ്സ് കറുത്തു പോകുന്നതും വിണ്ടു കീറുന്നതും എല്ലാം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്നമാണ്. ഇത് മറികടക്കാൻ കുറച്ച് ടിപ്സ് ഇതാ .

ഇരുണ്ട നിറമുള്ള ചുണ്ടുകൾക്ക് വെള്ളരിക്കാ ജ്യൂസ് വളരെ നല്ലതാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേച്ചുപിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകളുടെ നിറം വർധിപ്പിക്കും.

ചുണ്ടുകൾക്ക് നിറം നൽകുന്ന ഒരു പ്രകൃതിദത്ത പ്രൊഡക്ട് ആണ് ബീറ്റ്‌റൂട്ട് എന്ന് വേണ്ടമെങ്കിൽ പറയാം. ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം സൗകര്യം പോലെ എടുത്തു വെറുതെ ചുണ്ടിൽ ഉരസുക. അധരങ്ങൾക്ക് ആകർഷകത്വം കൂടാനും തുടുത്ത നിറം കിട്ടാനും ഈ വിദ്യ നല്ലതാണ്.

നാരങ്ങാനീരും തേനും തുല്യ അളവിൽ എടുക്കുക. നാരങ്ങാനീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദുലമാക്കുകയും ചെയ്യും. ഇവ രണ്ടും ഒന്നിച്ചെടുത്തു ചുണ്ടിനു മുകളിൽ തേച്ചുപിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കാം.

ബദാം ഓയിൽ ചുണ്ടുകൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ സഹായിക്കും. ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുണ്ടുകളിൽ നന്നായി തേച്ചു പിടിപ്പിക്കാം.

ശരീരത്തിൽ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. അധരങ്ങളെയും ഇത് ബാധിക്കും. വേനൽകാലത്ത് ധാരാളം വെള്ളം കുടിയ്ക്കുക.

ബ്രാൻഡഡ് ആയുള്ള ലിപ്സ്റ്റിക്കുകൾ മാത്രം ഉപയോഗിക്കുക. ലോക്കൽ വസ്തുക്കൾ ചുണ്ടുകളുടെ ഭംഗി നഷ്ടപ്പെടുത്തും. ചുണ്ടുകൾക്ക് ചുറ്റും കറുപ്പ് നിറം വരാൻ ലോക്കൽ ലിപ്സ്റ്റിക്കുകൾ കാരണമാകും.

ചുണ്ടുകൾ സൂര്യതാപം എൽക്കുമ്പോൾ വരണ്ടു വിണ്ടുകീറാൻ സാധ്യത കൂടുതൽ ആണ്. ഇതിനെ ചെറുക്കാൻ ഗ്ലിസറിൻ അത്യുത്തമമാണ്. എല്ലാ ദിവസം രാത്രിയിൽ കിടക്കുന്നതിന് തൊട്ടു മുൻപ് ഒരു കോട്ടൻ തുണിയിൽ ഗ്ലിസറിൻ തേച്ച് ചുണ്ടുകളിൽ പുരട്ടാം.

Leave a Reply

Your email address will not be published. Required fields are marked *