കല്യാണദിനത്തിലെ അടിപൊളി മേക്കോവറിനായി

വിവാഹദിനത്തിലെ ശ്രദ്ധാകേന്ദ്രം വധുവാണ്. അന്നത്തെ ദിവസം എല്ലാത്തരത്തിലും തിളങ്ങി നില്‍ക്കണമെന്നത് ഏതെരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍ അതിന് കുറച്ച് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.

എപ്പോഴും പെണ്‍കുട്ടികള്‍ക്ക് പറ്റുന്ന അബദ്ധമാണ് വിവാഹദിനം അടുക്കുമ്പോഴാണ് ബ്യൂട്ടീഷനെ സമീപിക്കുന്നത്. ബ്യൂട്ടീഷനെ നേരത്തെ തീരുമാനിക്കുക. ആശയവിനിമയം നടത്തുക. കോസ്മെറ്റിക്ക് ഐറ്റങ്ങളുടെ അലര്‍ജി മറ്റ് അസ്വസ്ഥതകളോ ഉണ്ടോയെന്ന് മനസ്സിലാക്കി പുതിയവ ഉപയോഗിക്കുന്നതിന് സാധിക്കും. മേക്കപ്പ് എത്തരത്തിലായിരിക്കണമെന്ന് ഒരു ധാരണ ഉണ്ടായിരിക്കണം അത് ബ്യൂട്ടിഷനുംമായി സംസാരിക്കുകയും. അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം

നിങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയും ഹെയര്‍സ്‌റ്റൈലിസ്റ്റിനെയും കുറഞ്ഞത് 6 മാസം മുമ്പെങ്കിലും ബുക്ക് ചെയ്യുകയും പ്രധാന ദിവസത്തിന് മുമ്പായി അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യുക. നിങ്ങളുടെ ചർമം, ഇഷ്ടം, വസ്ത്രം എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. ആവശ്യമെങ്കില്‍ മേക്കപ് ടെസ്റ്റ് നടത്തുക.
വിവാഹദിനത്തിൽ മുഖത്ത് കൂടിയ അളവിൽ മേക്കപ്പ് ഇടേണ്ടതായി വരും. അതിനുമുമ്പ് ചർമം മൃദുവും മിനുസവുള്ളതാക്കി തീര്‍ക്കണം. ചർമത്തിന് ജലാംശം നല്‍കുന്ന സീറം ഉപയോഗിക്കുന്നത് ദിനചര്യയാക്കാം. ഈര്‍പ്പവും പോഷണവും നല്‍കുന്ന ഹൈലൂറോണിക് ആസിഡും ഉപയോഗിക്കാം.

ആരോഗ്യം


വെള്ളം നിങ്ങളുടെ ചർമത്തിന് മാത്രമല്ല, നിങ്ങളുടെ ശരീരത്തിനും ജലാംശം ആവശ്യമാണ്. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നത് സൗന്ദര്യത്തെയും ആരോഗ്യത്തെയും ബാധിക്കും.


ടെന്‍ഷന്‍ വിവാഹം അടുക്കുന്നതോടെ അകാരണമായ ടെന്‍ഷന്‍ പെണ്‍കുട്ടികളെ പിടികൂടാറുണ്ട്. മനസ്സ് ശാന്തമാകാനും ടെന്‍ഷന്‍ കുറയ്ക്കാനും യോഗപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.


ഉറക്കം നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് ഉറക്കം. ഓരോ വധുവിന്റെയും ആത്യന്തിക ലക്ഷ്യം ആ ദിവസം തന്റെ ഏറ്റവും നല്ല ലുക്ക് പുറത്തെടുക്കണമെന്നതാണ്. അതിനു കൃത്യമായ ഉറക്കം വേണം.

Leave a Reply

Your email address will not be published. Required fields are marked *