മഴ

ശാന്തിനി. എസ്. നായര്‍

മഴ കണ്ടുകൊണ്ടാണ് എഴുതാനിരുന്നത്

കവികള്‍ വര്‍ണ്ണിച്ച് തീരാത്ത മഴ..

ആകാശത്തിന്‍റെ പ്രണയ സാഫല്യം..

മേഘങ്ങളുടെ വിരഹ വേദന..

ഏറെ നേരം നോക്കിയിരുന്നിട്ടും

ഈ ഭാവനകളൊന്നും തന്നെ എനിക്കു തോന്നിയില്ല

മഴത്തുള്ളികള്‍ കടലാസില്‍ മഷി പടര്‍ത്തിക്കൊണ്ടിരുന്നു

നനഞ്ഞ കടലാസുമായി വീണ്ടും മഴയെ നോക്കിയിരുന്നു

പകര്‍ത്താന്‍ കഴിയാത്ത അക്ഷരങ്ങളുമായി

Leave a Reply

Your email address will not be published. Required fields are marked *