ഒരാൾ മാത്രം

കവിത : ഐശ്വര്യ ജെയ്സൺ (കിഴക്കമ്പലം)


ഷോണിതവീഥിയിലെ
നാൾവഴിപോയതിൽ…
കൂട്ടിനായി കരുതിയ
തേൻമൊഴിയീണവും
ആരിലും തോന്നുമീ
രാഗാദ്ര പ്രണയവും
നീറുമെൻ ഉൾതടവും..
നിറങ്ങൾമാഞ്ഞ
മഴവില്ലു പോലെ……

കാറ്റായിവീശിയുലഞ്ഞ
ഏലക്കാടിൻഗന്ധത്തിൽ……
തഴുകിയവിരലുകളാൽ
വിരിഞ്ഞമന്ദസ്മിതങ്ങൾ
വീണുടഞ്ഞ സ്പടിക
ചാർത്തുപോലെ….

ഈറൻതൂക്കിയ മിഴികളോടെ…
കാണുന്ന സ്വപ്നങ്ങളിൽ
കൂട്ടും കൂടലും തേങ്ങലും
മുത്തങ്ങളായി തലോടി
മാഞ്ഞുപോകെ…

ശ്വാസമടക്കി
ഇന്നും.. കൂടെ…
കാണുന്ന ലോകർക്കു
ഞാൻ മാത്രം….

ഒരാളിൽ മാത്രം….

Leave a Reply

Your email address will not be published. Required fields are marked *