സോഫ്റ്റ് പുട്ട്
പുട്ട് നമുക്ക് ഇഷ്ടപ്പെട്ട ആഹാരം ആണ്. എങ്കിലും മൃദുവായ പുട്ട് ഉണ്ടാക്കുക എന്നത് ശ്രമകരമായ ഒരു പരിപാടി ആയിട്ടാണ് പലരും നോക്കിക്കാണുന്നത്. കഴിക്കുമ്പോൾ സോഫ്റ്റ് ആണെങ്കിലും ഇരുന്നു കഴിയുമ്പോൾ പുട്ട് ഹാർഡ് ആയി മാറും. ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചുനോക്കൂ. പുട്ട് ഹാർഡ് ആണെന്ന് ഇനി പരാതി പെടുകയില്ല. എത്രനേരം ഇരുന്നാലും പുട്ട് സോഫ്റ്റായി ഇരിക്കും.
ബിന്ദു ദാസ്
വറുത്ത അരിപ്പൊടി- ഒരു കപ്പ്
ചോറ്- ഒരു കപ്പ്
ഉപ്പ് പാകത്തിന്
വറുത്ത അരിപ്പൊടിയിൽ ചോറ് ഇട്ട് ഇളക്കി, ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.തേങ്ങ ചിരകിയതും ചേർത്ത് ആവിയിൽ വേവിക്കുക.വൈകുന്നേരം വരെ പുട്ട് നല്ല സോഫ്റ്റ് ആയിരിക്കും.