ജീവിതം

ഷാജി ഇടപ്പള്ളി

ലാഭനഷ്ടങ്ങളുടെ
പെരുക്കപ്പട്ടികയല്ല
ജീവിതം..

ഇരുളുമ്മ്മ്മ് വെളിച്ചവും
ഇഴപിരിയാതെയുള്ള
നീണ്ട യാത്രയാണത്….

ഉത്തരം തേടുന്ന
കടങ്കഥയിലെ
ചോദ്യങ്ങൾ പോലെയാണത്….

ഒരിക്കലും നിലക്കാത്ത
നാഴികമണിയുടെ
ചലനങ്ങൾക്ക് തുല്യമാണത്….

എഴുതി തീർക്കാനാവാത്ത
ചരിത്രമുറങ്ങുന്ന
മഹാകാവ്യമാണത്…

Leave a Reply

Your email address will not be published. Required fields are marked *