എന്‍റെ സ്വന്തം ഞാന്‍

കവിത: ജിബിന എ.എസ്

മടി പിടിച്ച ദിവസങ്ങളില്‍
ചുരുണ്ടുകൂടുമ്പോഴാണ്
നിന്നെ കൂടുതല്‍ ഓര്‍ത്തത്…
മടുപ്പ് കലര്‍ന്ന ഉറക്കത്തില്‍
വന്ന സ്വപ്നത്തിന്
മുഷിഞ്ഞ നിറം.
അവയ്ക്ക്
നിറം കൊടുക്കാനാവണം
നിന്നെ ഓര്‍ത്തോര്‍ത്ത്
വട്ടം തിരിഞ്ഞത്…
നീ എന്നെ
മറന്നുപോവുകയാണെന്ന്
വെറുതെ സങ്കല്‍പ്പിച്ചു‌.
വേദനയുടെ
ആഴ കൂടുതലും കുറവും
വെറുതെ അളന്നു.
ഒടുക്കം തീരുമാനിച്ചു,
മടി പിടിച്ച എന്നെ
ഞാന്‍ കൈപിടിച്ച് നടത്തണമെന്ന്
ദൂരങ്ങളിനിയും
ഒപ്പം നടക്കണമെന്ന്….

Leave a Reply

Your email address will not be published. Required fields are marked *