വെള്ളം
ജി.കണ്ണനുണ്ണി ജീവനിൽ പാതിയായ് ഞാനുണ്ട് നിന്നിൽപ്രാണൻവെടിയുന്ന നിമിഷത്തിൽ ഇറ്റിച്ചിടുന്നതും മോക്ഷമായ് എന്നെ സോമരസത്തിൽ ജീവൻ പൊലിക്കുന്നസോദരനെന്റെപേർ നൽകിടുന്നു ചിലർ വായുവും ഞാനും ചേരുന്നതല്ലോനീയെന്ന ജീവൻ മറന്നിടല്ലേ സ്വയം
Read more–ജിബി ദീപക് ഒന്നാം വർഷ ബിരുദ ക്ലാസ്സിൽ ചരിത്ര അദ്ധ്യാപകനായ ശരത് മോഹൻസാർ, ഭാരതത്തിന്റെ സൗന്ദര്യം, സംസ്കാരം എന്നിവയെ കുറിച്ചും, അത് ആസ്വദിക്കാനായി എത്തുന്ന അനേകായിരം വിദേശികളെ
Read moreശ്രീകുമാര്‍ ഡീഗോ പ്രിയ ഡീഗോ, നിന്‍ പാദങ്ങള്‍ അരിയ പുല്‍മൈതാനങ്ങളില്‍,ഹൃദയതീരങ്ങളില്‍ കുറിച്ചൊരു പുളകങ്ങള്‍ സ്മരണകളായ് അലയടിക്കുന്നു…ഡീഗോ പ്രിയ ഡീഗോ, ഭൂമിയൊരു തുകല്‍പ്പന്ത് അതു നിന്റെ വിരിമാറില്‍ തടഞ്ഞ്,
Read moreപുസ്തക താളുകളിലൊ-ന്നെഴുതാൻമടിച്ചു നീയങ്ങു നിന്നല്ലതു –നിന്നറിവിനൊരു മൂടുപട –മാക്കിലൊരിക്കലും,അലസമാം ശൈലിയെഅടുപ്പിക്കുകില്ലെങ്കിൽ,അറിവിലേക്കുള്ളൊരാ-വാതിലടയുകയില്ലൊരിക്ക-ലു മീ മുഖ വാടിയിൽ.പീയുഷമാമറിവിനെ നിന-വിനാതീതമായ് വീണ്ടെ –ടുക്കാനാകുമെങ്കിൽ,ചേതനയറ്റിടുമൊരു ഉല്‍പ –ത്തിയെ വാർത്തെടുക്കാ-നാവുമിഹലോകത്തിനായ്.. ചിഞ്ചു രാജേഷ്
Read moreഷാജി ഇടപ്പള്ളി മഴയ്ക്കു മുന്നേ ഓഫീസിലെത്താനുള്ള ധൃതി പിടിച്ച യാത്ര.രാവിലെ ഒരു പാട് പരിപാടിയുള്ളതാ.മഴ പെയ്താൽ നഗരം വെള്ളക്കെട്ടിലാകുമല്ലോ..പിന്നെ യാത്രയുടെ കാര്യം പറയണ്ടാ..അതു കാരണമാണിപ്പോൾ യാത്രകൾ മെട്രോയിലാക്കിയത്,വീട്ടിൽ
Read moreഅധ്യായം ഏഴ് ക്ലൈമാക്സ് വിനോദ് നാരായണന്‍(boonsenter@gmail.com) പോലീസ് ക്ലബില്‍ വച്ച് എസ് പി നീരവ് സുബ്രയും സംഘവും പാപ്പാളി ബിജുക്കുട്ടനെ ചോദ്യം ചെയ്തു. പരിഭ്രാന്തിയിലായിരുന്നു ബിജുക്കുട്ടന്‍ “സാറെ അവ ന്മാര് ഞങ്ങടെ വണ്ടിക്ക് വട്ടം വക്കുന്നത് അത്താണിയില്‍ വച്ചാണ്. അവ ന്മാരുടെ നേതാവ് യമഹാ ഷാജി എന്നു പറയുന്ന ഒരുത്തനാണ് സാറേ. അവര് നാലഞ്ചു പേരുണ്ടായിരുന്നു. നിവിന്‍ സാറിനെ അവ ന്മാര് തോക്കിന്‍റെ പാത്തിക്ക് ഇടിച്ച് ബോധം കെടുത്തി. തമ്മനത്തെ ഒരു ഫ്ളാറ്റിലേക്ക് പോകണമെന്നാണ് അവ ന്മാര് പറഞ്ഞത്. ഞാന്‍ അതനുസരിച്ച് പാലാരിവട്ടത്തു നിന്ന് സൗത്ത് ജനതാറോഡിലേക്ക് വണ്ടി കയറ്റി. അതോടെ അവ ന്മാരുടെ സ്വഭാവം മാറി. എന്നെ അടിച്ചു റോഡിലേക്കു തള്ളിയിട്ടിട്ട് അവ ന്മാര്‍ വണ്ടിയുമായി പോയി. ഞാനോടി സംവാധായകന്‍ മിഖായേല്‍ സാറിന്‍റെ വീട്ടില്‍ കയറി. മിഖായേല്‍ സാറാണ് പോലീസിനെ അറിയിച്ചതും പത്രക്കാരെ വിളിച്ചതും.” “ അപ്പോള്‍ ഒരു പെണ്ണു കൂടി വണ്ടിയിലുണ്ട് എന്ന് നീ ചാനലുകാരോട് പറഞ്ഞതോ?” “ ഓ ഉണ്ടായിരുന്നു സാറേ, വഴിക്കു വച്ച് ഒരു പെണ്ണ് കൈകാണിച്ചു കയറി.” “ ആരായിരുന്നു അത്?” “ ഒരു വെള്ള ഔഡി കാറിലായിരുന്നു അവര് വന്നത്. കാറ് ബ്രേക്ക് ഡൗണായത്രേ.” “ അവരുടെ പേര് പറഞ്ഞില്ലേ?” “ സില്‍വിയ … ഓ വേറെന്തോ കൂടിയുണ്ട്… ങാ.. ഹസാരിക . അതുതന്നെ സില്‍വിയ ഹസാരിക.” “ മലയാളിയാണോ?” “ ഓ അക്കാര്യം പറഞ്ഞാല്‍ അടിപൊളിയാണ്. ആ സ്ത്രീ ആദ്യം ചറുപറാ ഇംഗ്ലീഷ് പറഞ്ഞു. യമഹാ ഷാജി ആ സ്ത്രീയുടെ താടിക്ക് പിടിച്ചപ്പോള്‍ മുട്ടന്‍ തെറി പച്ചമലയാളത്തില്‍ പറഞ്ഞു. എന്തോ ഉഡായിപ്പ് പാര്‍ട്ടിയാണ്.” ആ സമയം ഒരു സബ് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണുമായി വന്നു “ സാര്‍, നിര്‍മാതാവ് സാന്ദ്രാ നെറ്റിക്കാടനാണ്. വണ്ടി അവരുടേതാണ്. അവരെന്തൊക്കെയോ ചോദിക്കുന്നുണ്ട്…” നീരവ് സുബ്ര മൊബൈല്‍ വാങ്ങി കാതോട് ചേര്‍ത്തു. “ സാര്‍ ഞാന്‍ സാന്ദ്രയാണ്. എന്‍റെ ഫിലിമില്‍ വര്‍ക്കു ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് പിക്ക് ചെയ്യുകയായിരുന്നു നിവിന്‍ സുബ്രഹ്മണ്യത്തെ. എന്‍റെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞു. അയാളുമായി സംസാരിക്കാന്‍ പറ്റുമോ…?”
Read moreഅധ്യായം ആറ് കിഡ്നാപ്പെഡ് വിനോദ് നാരായണന്‍(boonsenter@gmail.com) നേരം നന്നായി പുലര്‍ന്നപ്പോള്‍ അറേബ്യന്‍ സമുദ്രത്തിന്‍റെ ഉച്ചിയില്‍ വെയില്‍ തട്ടി മെല്ലെ തിളങ്ങാന്‍ തുടങ്ങി. ചക്രവാളസീമയില്‍ മൂടല്‍ മഞ്ഞുണ്ടായിരുന്നു. ലോക്ക്ഡൗണ്‍
Read more